Category: NEWS

കൊറോണ: ഇബ്രാഹിം കുഞ്ഞിന് ആശ്വാസം…

കൊച്ചി: പെതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് തീരുമാനം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം പുനരാരംഭിക്കും. അഴിമതിക്കേസില്‍...

സ്‌പെയിനില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി കുഞ്ഞാലിക്കുട്ടി

എടപ്പാള്‍: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിലെത്താനാകാതെ സ്‌പെയിനില്‍ കുടുങ്ങിയ ഡോക്ടറടക്കമുള്ള മലയാളികള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിലൂടെ സുരക്ഷിതവാസം. മലപ്പുറം ജില്ലക്കാരനും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായിരുന്ന നൗഫലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്തോളം പേരാണ് തിരിച്ചുവരാന്‍ മാര്‍ഗമില്ലാതെ സ്‌പെയിനില്‍ ഭീതിയില്‍ കഴിയുന്നത്. ആറുമാസം മുന്‍പാണ്...

കോവിഡ് 19: നാലു കോടിയുടെ സാമ്പത്തിക സഹായവുമായി പ്രഭാസ്

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി തെന്നിന്ത്യന്‍ താരം പ്രഭാസ് നാലുകോടി രൂപ സംഭാവന നല്‍കി. മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് താരം നല്‍കിയത്. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും...

കൊറോണ: തിരുവനന്തപുരത്തിന്റെ അവസ്ഥ ഇതാണ്…

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടേത് ഉൾപ്പടെ ഏറ്റവും ഒടുവിൽ ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്.ഇതോടെ തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ...

നിരീക്ഷണത്തിൽ ആയിരുന്ന കൊല്ലം സബ്കളക്ടർ ‘ മുങ്ങി ‘…

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം ജില്ലാ കലക്ടർ അനുപം മിശ്ര. ഈ മാസം 19ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ...

കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി ന്യൂസീലന്‍ഡ് താരം; വിഡിയോ കോള്‍ വഴി പണം സമ്പാദിക്കാന്‍ ശ്രമം

കുടുംബത്തിന്റെ അടുത്തെത്താന്‍ വിമാന ടിക്കറ്റിന് പണം തേടി താരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താന്‍ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുന്‍ ന്യൂസീലന്‍ഡ് താരം. 2005–-2009 കാലഘട്ടത്തില്‍ ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കളിച്ചിരുന്ന നീല്‍ ഒബ്രീനാണ് കുടുംബത്തിന്റെ...

കോണ്‍ഗ്രസ് നേതാവിനും കൊറോണ; നിയമസഭയില്‍ എത്തി മന്ത്രിമാരെ കണ്ടു, കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം : കൊറോണ സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീജില്ലകള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമൊത്തു മന്ത്രിമാരെ കണ്ടതായും നിയമസഭയില്‍ എത്തിയതായും വിവരമുണ്ട്. ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച തദ്ദേശീയനായ ആദ്യ വ്യക്തി കൂടിയാണ്...

ഇത് ശരിയാണോ… പോലീസേ…? പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു

കാസര്‍ ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും, ഡിഎംഓ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം ഉയരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉയര്‍ന്നതിനാല്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ച് നേതാക്കള്‍...

Most Popular