Category: NEWS

പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങി

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി ഉള്‍പ്പടെയുള്ള സംഘനടനകളും ഏതാനും വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ...

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ന് 580 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് പുതിയതായി 580 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ടു മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 5,409 ആയി. ആകെ മരണം 37 ആയി. തമിഴ്‌നാട്ടില്‍ ഇന്ന് 31 പേരാണ് രോഗമുക്തരായത്....

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസില്ല, അഞ്ചുപേര്‍ രോഗ മുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍നിന്നു മൂന്നുപേരുടെയും കാസര്‍കോട് ജില്ലയില്‍നിന്നു രണ്ടുപേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 474 പേര്‍ രോഗമുക്തരായി. 25...

കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു

അബുദാബി : കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ നല്‍കി. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനം വൈകിട്ട് 6.30നാണ് പുറപ്പെടുക. ഈ വിമാനത്തിലെ...

കൊറോണ വൈറസിനെതിരായ പഠനത്തിനിടെ ചൈനീസ് ഗവേഷകന്‍ ബിങ് ലിയു അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: ചൈനീസ് ഗവേഷകന്‍ ബിങ് ലിയു(37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. കൊറോണ വൈറസിനെതിരായ പഠനത്തിലായിരുന്നു ബിങ് ലിയുവിന് വെടിയേറ്റ് . പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ലിയു. ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ...

കൊറോണയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയ മരുന്നുകളില്‍ സ്ത്രീകളുടെ സെക്‌സ് ഹോര്‍മോണുകളും

കൊറോണ വൈറസിനെതിരായ മരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരെല്ലാം. അടുത്തിടെ നടത്തിയ പഠനത്തില്‍ 10 വ്യത്യസ്ത മരുന്നു മിശ്രണങ്ങള്‍ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഈ മരുന്നുകളില്‍ ക്യാന്‍സര്‍ തെറാപ്പി മുതല്‍ ആന്റിസൈക്കോട്ടിക്ക് മരുന്നുകള്‍ വരെയുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. മരുന്നുകള്‍ ഉപയോഗിച്ച് വൈറസ് മനുഷ്യശരീരത്തില്‍...

പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി: കേന്ദ്ര തീരുമാനത്തിന് വിരുദ്ധം, ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ വിടുന്നത് രോഗവ്യപനത്തിന് ഇടയാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

കൊച്ചി: പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സംസ്ഥാനത്ത് അവരെ സര്‍ക്കാര്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ ഏഴു ദിവസം മാത്രം ക്വാറന്റീന്‍ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് വിരുദ്ധം. ഗര്‍ഭിണികളെയും പ്രായമായവരെയും കുഞ്ഞുകുട്ടികളെയും വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ വീട്ടില്‍ വിടാനുള്ള തീരുമാനം...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,561 രോഗബാധിതര്‍; ആകെ 1,783 മരണം, മൊത്തം 52,952 പേര്‍ രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,561 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 3,500 കടക്കുന്നത്. ചൊവ്വാഴ്ച 3,875 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

Most Popular

G-8R01BE49R7