Category: NEWS

ഇന്ന് ഏഴ് പേര്‍ക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചു; ചികിത്സയില്‍ ഉള്ളത് 20 പേര്‍

തിരുവനന്തപൂരം:സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍...

ഖത്തർ അനുമതി നൽകിയില്ല; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ട വിമാനം അവസാന നിമിഷം റദ്ദാക്കി; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 181 യാത്രക്കാർ എയർപോർട്ടിൽ…

കോഴിക്കോട്: അനുമതി ലഭിക്കാത്തതിനെ തുടർന്ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നു മണിക്കു...

വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.. ഇനി ആരും പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്ന് കോടതി

കൊച്ചി: ഇന്നലെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രമാണ് തത്ക്കാലികമായി ഇളവ് നല്‍കുന്നതെന്നും മറ്റുള്ളവര്‍ പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി പ്രത്യേകം നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ കുടുങ്ങിയവരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല...

കൊറോണ എളുപ്പത്തിൽ പോകുമെന്ന് കരുതേണ്ട..!! ചൈനയിലെ വുഹാനില്‍ ഒരു മാസത്തിനു ശേഷം വീണ്ടും 14 പേര്‍ക്ക് രോഗബാധ

ബെയ്ജിങ് : ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒരു മാസത്തിനു ശേഷം വീണ്ടും രോഗബാധ. വുഹാന്‍ നഗരത്തിലെ ഒരാളുള്‍പ്പെടെ 14 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ചൈനയില്‍ കോവിഡ് രോഗം...

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന...

മൂന്നാംഘട്ട ലോക്‌ഡൗണും കോവിഡ് വ്യാപനം കുറച്ചില്ല; ഇനി എന്ത്..?

മൂന്നാംഘട്ട ലോക്ഡൗൺ അഞ്ചുദിവസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 56,342 ആയി ഉയർന്നു. മരണം 1886 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. ഗുജറാത്തിൽ...

എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊറോണ; രോഗം ചൈനയിലേയ്ക്ക് അടുത്തിടെ ചരക്കുവിമാനം പറത്തിയ പൈലറ്റുമാര്‍ക്ക്, വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ ആശങ്കയില്‍

മുംബൈ: എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ചൈനയിലെ ഗാങ്‌സുവിലേക്ക് അടുത്തിടെ ചരക്കുവിമാനം പറത്തിയ പൈലറ്റുമാര്‍ക്കാണു വൈറസ് ബാധയേറ്റത്. ലോക്ഡൗണിനു ശേഷവും രാജ്യാന്തര തലത്തില്‍ ചരക്ക് വിമാനങ്ങളുടെ സേവനം എയര്‍ ഇന്ത്യ തുടരുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനായി ഏപ്രില്‍ 18ന് ഗാങ്‌സുവിലേക്ക്...

രണ്ടാമത്തെ കപ്പലും കൊച്ചിയിലെത്തി

ലോക്ക് ഡൗണിൽ കുടുങ്ങിയവരുമായി ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ കൊച്ചിയിലെത്തി. എം വി അറേബ്യൻസീ എന്ന കപ്പൽ ഇന്ന് രാവിലെ ഏഴിനാണ് കൊച്ചിയിലെത്തിയത്. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ 121 യാത്രക്കാരുമായാണ് കപ്പൽ കൊച്ചിയുടെ തീരമണഞ്ഞത്. വെല്ലിങ്ടൺ ഐലൻഡിലെ ക്രൂയിസ് ബെർത്തിലെത്തിയ കപ്പലിൽ നിന്ന് പരിശോധനകൾക്ക്...

Most Popular

G-8R01BE49R7