Category: National

പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

അഗര്‍ത്തല: പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാക് സൈന്യത്തിന്റെ ഒരു വെടിയുണ്ട അതിര്‍ത്തി കടന്നെത്തിയാള്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അഗര്‍ത്തലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയല്‍ രാജ്യങ്ങളുമായി സമാധാനം...

മറ്റൊരു യുവതിയുമായി ജീവിക്കാന്‍ ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍!! കൊലപാതകം പുറത്തറിയുന്നത് 18 ദിവസങ്ങള്‍ക്ക് ശേഷം

ന്യൂഡല്‍ഹി: മറ്റൊരു യുവതിയുമായി ജീവിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്ളക്ക്ബാദ് സ്വദേശിയായ 26കാരനായ സുരേഷാണ് ഭാര്യ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11നായിരുന്നു സംഭവം. കൊലപാതകം നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മരിയയുടെ...

ടെറസില്‍ നവജാത ശിശുവിന്റെ തല!!! ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടല്‍കിയതെന്ന് സംശയം; രണ്ടു പേര്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നവജാത ശുശുവിന്റെ തല കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് സംഭവം. കഴിഞ്ഞ ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടത്തിയതാണോയെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ മുകളില്‍ എത്തിയ യുവതിയാണ് ടെറസിന് മുകളില്‍ കുഞ്ഞിന്റെ...

11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല, സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തി

വഡോദര: പഠനം പൂര്‍ത്തിയാക്കി 11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ രോഷാകുലനായ യുവാവ് സര്‍വകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തി. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് നീണ്ടതിനെത്തുടര്‍ന്ന് ക്ഷമനശിച്ച ചന്ദ്രമോഹനെന്ന മുന്‍ വിദ്യാര്‍ഥിയാണ് സര്‍വകലാശാല ഓഫീസിന് തീയിട്ടത്. തെലങ്കാനയിലെ...

ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിരുന്നു, സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകും: സ്ഥിതീകരണവുമായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകും. കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയോ പദവിയോ ഉപയോഗിക്കരുത്....

ലോകകപ്പ് കിരീടം ചൂടിയ കൗമാരക്കാര്‍ക്കും കോച്ചിനും കിടിലന്‍ ഓഫറുമായി ബിസിസിഐ, ദ്രാവിഡിന് 50 ലക്ഷം രൂപയും കളിക്കാര്‍ക്ക് 30 ലക്ഷം രൂപയും സമ്മാനം

മുംബൈ: കൗമാര ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ സമ്മാനമഴ. ടീം പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും ഓരോ കളിക്കാരനുമായി 30 ലക്ഷം രൂപയുമാണി ബിസിസിഐ പ്രഖ്യാപിച്ചത്.ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മയും ബൗളിങ് കോച്ച് പരസ് മാംബെരിയുമടക്കമുള്ള സപ്പോര്‍ട്ടിങ്...

കാമുകിയെ കാത്തുനിന്ന യുവാവിനെ അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു!!! സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നാട്ടുകാര്‍ ഫോട്ടോ എടുത്ത് രസിച്ചു

ന്യൂഡല്‍ഹി: കാമുകിയെ കാത്തുനിന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഡല്‍ഹി നഗരത്തിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ പൊലീസ് അന്വേഷിക്കുകയാണ്....

കാവിപ്പാര്‍ട്ടിയുടെ മരണമണി മുഴങ്ങി തുടങ്ങി; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനു പിന്നാലെ ബിജെപിക്കെതിരേ ആക്രമണം ശക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കാവിപ്പാര്‍ട്ടിക്ക് മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് മമത ബാനര്‍ജി തുറന്നടിച്ചു. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കാവിപ്പാര്‍ട്ടിയുടെ പൊടിപോലും ദൂരദര്‍ശിനിയില്‍പോലും കാണാന്‍ കഴിയില്ല. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ...

Most Popular