Category: National

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ്: ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്.ഐ.വി ബാധ!!! വ്യാജ ഡോക്ടര്‍ ഒളിവില്‍

ലക്നൗ: ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെയ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എയ്ഡ്സ് ബാധ. ബംഗര്‍മാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് എച്ച്.ഐ.വി ബാധിക്കാന്‍ കാരണമായതെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ കുത്തിവെയ്പ് നടത്തിയ രാജേന്ദ്ര യാദവിനെതിരെ പൊലീസ് കേസെടുത്തു....

കോടതിയുടെ പണി വേസ്റ്റ് പെറുക്കലല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അപൂര്‍ണ്ണമായ രേഖകളുമായി സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് കേന്ദ്രം സമര്‍പ്പിച്ച 845 പേജടങ്ങിയ സത്യവാങ്ങ്മൂലം അപൂര്‍ണ്ണമായതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. വേസ്റ്റ് പെറുക്കലല്ല കോടതിയുടെ ജോലിയെന്നായിരുന്നു സത്യവാങ്മൂലം നിരസിച്ചുകൊണ്ട് സുപ്രീം...

ബോറ സമുദായത്തിലെ 75 ശതമാനം സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വേ..! 97 ശതമാനവും ഇരയായത് കുട്ടിക്കാലത്ത്…

ന്യൂഡല്‍ഹി: ദാവൂദി ബോറ സമുദായത്തിലെ 75% സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വ്വേ റിപ്പോര്‍ട്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 94 സ്ത്രീകളില്‍ 75%വും ചേലാകര്‍മ്മത്തിന് ഇരയായെന്നാണ് പ്രതികരിച്ചത്. കുട്ടിക്കാലത്താണ് ചേലാകര്‍മ്മത്തിന് ഇരയായതെന്നാണ് ചേലാകര്‍മ്മത്തിന് ഇരയായ 97% പേരും പ്രതികരിച്ചത്. ചേലാകര്‍മ്മം ലൈംഗിക ജീവിതത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് 33%...

പദ്മാവതിന് പിന്നാലെ ‘മണികര്‍ണിക’യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ!!

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് പിന്നാലെ കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായെത്തുന്ന 'മണികര്‍ണ്ണിക'യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി. ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഇല്ല...

ഹിന്ദുക്കളെല്ലാം ആര്‍.എസ്.എസ് ശാഖയില്‍ പോകണം.. അല്ലാത്തവര്‍ ഹിന്ദുക്കളല്ല; വിവാദ പ്രസ്താവനയുമായി എം.എല്‍.എ

നീമുച്ച്: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസ് ശാഖയില്‍ പോകണമെന്നും ശാഖയില്‍ പങ്കെടുക്കാത്തവര്‍ ഹിന്ദുക്കളല്ലെന്നും ബി.ജെ.പി എം.എല്‍.എ ടി രാജാ സിങ്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മസഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' ആര്‍.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ സ്വയം ഹിന്ദുക്കളെന്ന് വിളിക്കരുത്. രാജ്യത്തിനോ മതത്തിനോവേണ്ടി...

മന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തു!! ജയലളിതയുടെ സഹോദര പുത്രി ദീപക്കെതിരെ പരാതി.. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിയും

ചെന്നൈ: മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ജയലളിതയുടെ സഹോദരപുത്രി ദീപ 80 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി. ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രനാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ജയയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ചെന്നൈ സിറ്റി പൊലീസ്...

ടൂത്ത് പേസ്റ്റ് പോലെയാണ് മോദിയുടെ വാഗ്ദാനങ്ങള്‍, യുവജനങ്ങള്‍ക്കും ഇപ്പോള്‍ ചിരിക്കാന്‍ കഴിയുന്നില്ല: മോദിയെ ട്രോളി പ്രകാശ് രാജ്

ചെന്നൈ: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. മോദി 2014ല്‍ നല്‍കിയ ടൂത്ത്പേസ്റ്റ് വാഗ്ദാനങ്ങളാല്‍ ദുരിതം പേറുന്നവരാണ് രാജ്യത്തെ കര്‍ഷകരും തൊഴില്‍രഹിതരായ ജനങ്ങളുമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 2014ല്‍ കേട്ട ടൂത്ത് പേസ്റ്റ് വാഗ്ദാനം മൂലം കര്‍ഷകര്‍ക്കും...

യെച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ, പാര്‍ട്ടി തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്ന് വിമര്‍ശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വിമര്‍ശനം. യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ ഇടപെടലിന് പിന്നില്‍ എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ. കോണ്‍ഗ്രസ് ബന്ധത്തില്‍, 21 ആം...

Most Popular