Category: Kerala

മദ്യക്കടകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാർ നാലാം വാര്‍ഷികാഘോഷം വേണ്ടെന്ന് വച്ചു

സംസ്ഥാനത്ത് ലോക്ഡൗണിനുശേഷം മദ്യക്കട തുറന്നാല്‍ മതിയെന്ന് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി ആശയവിനിമയം നടത്തി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി അടക്കം പരീക്ഷകളുടെ നടത്തിപ്പ് മന്ത്രിസഭായോഗം ചെയ്തില്ല. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം സർ...

അധ്യാപകര്‍ക്ക് റേഷന്‍ കടകളില്‍ ഡ്യൂട്ടി; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രളയം

കൊച്ചി: കോവിഡ് പ്രതിരോധ ഡ്യൂട്ടിയുടെ ഭാഗമായി അധ്യാപകരെ റേഷന്‍ കടകളില്‍ മേല്‍നോട്ടത്തിനു നിയോഗിക്കുന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രളയം. റേഷന്‍ കടയിലെ ഗുരുശിഷ്യബന്ധമാണു മിക്ക ട്രോളുകളിലും പ്രമേയമാകുന്നത്. ക്ലാസില്‍ ചോക്കുകൊണ്ട് എറിയുന്നതു ശീലമാക്കിയ അധ്യാപകര്‍ ഓര്‍ക്കാതെ കിലോ കട്ടയെടുത്ത്...

സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ

സർ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം.പി. സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ കാൽ കാശിന്റെ സഹായം നൽകില്ല. കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയവർക്കായി വാദിക്കാനെത്തുന്നവർക്ക് നൽകാനുള്ള വക്കീൽ ഫീസ്...

യുഎഇ അനുമതി നല്‍കിയില്ല: കപ്പല്‍ മാര്‍ഗമുള്ള പ്രവാസികളുടെ മടക്കം വൈകും, നാളെ വിമാനമാര്‍ഗം ആദ്യസംഘം നാട്ടിലെത്തും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാളെ മുതല്‍ നാട്ടില്‍ എത്തിക്കാനിരിക്കെ കപ്പല്‍മാര്‍ഗ്ഗമുള്ള മടക്കി കൊണ്ടുവരാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. യുഎഇ യില്‍ നിന്നുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധി. ഇതോടെ ദുബായ് തീരത്തേക്ക് പോയ നാവികസേനയുടെ കപ്പലുകള്‍ അനുമതിക്കായി കാക്കുകയാണ്. തയ്യാറെടുപ്പിന് കുറച്ചുകൂടി...

കൊറോണ ബാധിച്ച് വീണ്ടും മലയാളി മരിച്ചു

ന്യൂ ജഴ്‌സി: കോവിഡ് 19 ബാധിച്ച് കല്ലിശേരി മണലേത്ത് പവ്വത്തില്‍ പടിക്കല്‍ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകന്‍ തോമസ് ഏബ്രഹാം (ബേബി 66) ന്യൂ ജഴ്‌സിയില്‍ മരിച്ചു. പുത്തന്‍കാവ് കിണറ്റുംകരയില്‍ അന്നമ്മയാണ് ഭാര്യ. 1996 മുതല്‍ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ...

ഒരാഴ്ചത്തെ ഇടവേളയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കും. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു...

ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 11 മുതല്‍

വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ 'ജിന്‍ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)'ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.അതേസമയം, ജിന്‍ഡാല്‍ ലോ...

പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനം: യുഎസില്‍ നിന്ന് ഒരു ലക്ഷം രൂപയും ദുബായില്‍ നിന്ന് 15000 രൂപയും

ന്യൂഡല്‍ഹി :വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍നിന്ന് കൊച്ചിയില്‍ എത്താന്‍ 16,000 രൂപ ചെലവ് വരും. യുഎസില്‍നിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപ...

Most Popular