Category: Kerala

ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ ?

കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന്‌ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പ് സ്വപ്‌നെയെ ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....

കേരള എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കുന്നതാവും ഉചിതമെന്ന് ഐഎംഎ

സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ കേരള എൻജിനീയറിങ്/ഫാർമസി എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ്. 2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 വ്യാഴാഴ്ചയാണ് നടക്കുക. കേരളത്തിലെ...

കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കി ; വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കിയെന്ന് സംശയിക്കുന്നുണ്ട്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കിയെന്നാണ് കസ്റ്റംസ്...

കോഴിക്കോട് ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സാംബശിവ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തൂണേരിയില്‍ 43 പേരുടെ...

ഫൈസല്‍ ഫരീദ് നാട്ടില്‍ തനി സാധാരണക്കാരന്‍..ബാങ്ക് ജപ്തി നേരിടുന്ന യുവാവ്; വിദേശത്ത് വന്‍ ബിസിനസും ആഡംബര കാറുകളുടെ വര്‍ക്ക്ഷോപ്പും

തൃശൂര്‍: ചില സിനിമകളില്‍ കാണുന്ന പോലെയാണ് ഫൈസല്‍ ഫരീദ് . ഇരട്ട മുഖം.നാട്ടിലെ പെരുമാറ്റത്തില്‍ വെറും സാധാരണക്കാരന്‍. നാട്ടില്‍ ബാങ്ക് ജപ്തി നേരിടുന്ന യുവാവ്. ഫൈസലിനെ സ്വര്‍ണക്കടത്തില്‍ കണ്ണിചേര്‍ത്ത് വാര്‍ത്ത വരുമ്പോള്‍ നാട്ടുകാര്‍ അമ്പരപ്പിലാണ്. യു.എ.ഇയില്‍ മുനിസിപ്പല്‍ വനക്കാരനായിരുന്നു പിതാവ് ഫരീദ്. ഫൈസല്‍...

അതിര്‍ത്തി കടക്കാന്‍ കേരള പൊലീസ് സഹായിച്ചു ? സ്വപ്‌നയുടെ കാര്‍ തമിഴ്‌നാട്ടില്‍ കടന്നത് ഓണ്‍ലൈന്‍ പാസ് സംഘടിപ്പിച്ച്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വപ്‌ന നഗരപരിധി കടന്ന ശേഷം

സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ കേരളം വിടാന്‍ പോലീസ് സഹായിച്ചെന്ന ആരോപണം മുറുകുന്നതിനിടെ സ്വപ്‌നയ്ക്കായി നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസെടുത്താല്‍ മാത്രമേ കഴിഞ്ഞ നാലു വരെ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നുള്ളൂ. അഞ്ചിന് ഈ നിബന്ധന...

സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത് ഏഴ് കോടി രൂപ; മലയാളത്തിലെ പ്രമുഖ നിര്‍മാതാവും സംവിധായകനുമായി ഫൈസല്‍ ഫരീദിന് അടുപ്പം

സ്വര്‍ണം കള്ളക്കടത്തുകേസിലെ മൂന്നാം പ്രതി തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം. ദുബായില്‍ കഴിയുന്ന ഇയാള്‍ക്കു നിര്‍മാതാക്കളടക്കം മലയാള സിനിമയില്‍ വലിയ സൗഹൃദവലയമുണ്ട്. സ്വര്‍ണം, ഹവാല ഇടപാടുകാരെ മലയാള സിനിമയുമായി ബന്ധിപ്പിക്കുന്ന ദുബായിയിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നു. നയതന്ത്ര...

799 രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തു; ഉടന്‍തന്നെ യുവതിക്ക് നഷ്ടമായത് 50000 രൂപ

തൃശൂര്‍: വമ്പിച്ച ഓഫര്‍ കണ്ട് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ കോവിഡ് കാലത്തുള്ള പ്രത്യേക വിലക്കിഴിവായി 799 രൂപയ്ക്ക് കിട്ടുമെന്നുള്ള പരസ്യം കണ്ടാണ് ഗുരുവായൂര്‍ സ്വദേശിനിയായ യുവതി ബുക്ക്‌ െചയ്തതത്. ഫെയ്‌സ്ബുക്കിലാണ്...

Most Popular