Category: Kerala

തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്

ഡല്‍ഹി:ബിഡിജെഎസ് ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്. ഇതു സംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തുഷാറിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. യുപിയില്‍ നിന്നായിരിക്കും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുക. ഇതിനു വേണ്ടി അടുത്തയാഴ്ച്ച നാമനിര്‍ദേശം പത്രിക നല്‍കുമെന്നാണ് സൂചന. എന്‍ഡിഎയിലും, മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയില്‍ നിന്നും...

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ നിന്ന് ജോയിസ് ജോര്‍ജ് എംപി തലയൂരി

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയിസ് ജോര്‍ജ് എംപിയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. മൂന്നാര്‍ ഡിവൈഎസ്പിയാണ് തൊടുപുഴ കോടതിയില്‍ ജോയിസ് ജോര്‍ജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. ജോയിസ് ജോര്‍ജിന് ഭൂമി ലഭിച്ചത് നിയമപരമായ വഴികളിലൂടെയാണ്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകള്‍ ലഭിച്ചില്ല. പണം...

സി.ബി.ഐയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി, യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണമെങ്കില്‍ സഹകരിക്കും, മറിച്ചാണെങ്കില്‍ ചെറുക്കുമെന്നും കോടിയേരി

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കോടിയേരി പറഞ്ഞു.ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണമാണ് പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നത്....

ഇത് ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്റെ കയ്യൊപ്പുള്ള വിധിയാണിതെന്നും ഫാദര്‍ പ്രതികരിച്ചു. അഭയ കേസില്‍ അപക്വമായ പെരുമാറ്റം പോലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന്...

സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല, സി.ബി.ഐയെ കാട്ടി വിരട്ടാന്‍ നോക്കേണ്ടന്ന് ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഈ സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. അതനുസരിച്ച് കേരള പൊലിസ് പ്രതികളെ അറസ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യ...

ശുഹൈബ് കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സത്യം തെളിയിക്കാന്‍ കഴിവുണ്ടെന്ന് കോടതി തെളിയിച്ചു. അധികാരം കൊണ്ട് അന്വേഷണം അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായത്.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നതര്‍ക്കും...

ഷുഹൈബ് വധം സി.ബി.ഐയ്ക്ക് വിട്ടു; ഉത്തരവ് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച്

കൊച്ചി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് കമാല്‍ പാഷയാണ് ഉത്തവിട്ടത്. ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക്...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡുമായി നിയമസഭയില്‍!!! പ്രതിഷേധവുമായി ഭരണപക്ഷം….

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍. മാരകായുധങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇത് തിരുവഞ്ചൂര്‍ ലംഘിച്ചിരിക്കുകയാണെന്ന് കാട്ടി ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഗ്രനേഡ് സഭയില്‍ നിന്ന് പുറത്തു കളയില്ലെന്ന് തിരുവഞ്ചൂര്‍ നിലപാട് കടുപ്പിച്ചതോടെ ഭരണപക്ഷ...

Most Popular

G-8R01BE49R7