Category: Kerala

ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു!!!

വയനാട്: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനുള്ളില്‍ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത കല്‍പറ്റയ്ക്ക് സമീപത്തുവച്ചാണ് ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കല്‍പ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില...

മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോ…?

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരേയുള്ള ജനവിധിയുണ്ടാകുമെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയില്‍...

മദ്യനയത്തിന്റെ ഫലം ചെങ്ങന്നൂരില്‍ അനുഭവിക്കും; സര്‍ക്കാരിനെതിരേ ഭീഷണി മുഴക്കി താമരശേരി ബിഷപ്

കോഴിക്കോട്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ശക്തമായി വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ...

സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ല; അടച്ചുപൂട്ടിയവ മാത്രമേ തുറക്കൂവെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നും അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ എന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന...

എറണാകുളത്ത്‌ റോഡിലൂടെ നടന്നുപോയ സ്ത്രീയെ ആക്രമിച്ച് ചുണ്ട് കടിച്ചു മുറിച്ചു

കൊച്ചി: വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന റിപ്പോര്‍ട്ടാണ് തൃപ്പൂണിത്തുറയില്‍നിന്ന് പുറത്തുവരുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ആള്‍ അവരുടെ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. അറുപത് വയസ്സ്...

വേളാങ്കണ്ണിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്, അപകടം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി

പാലക്കാട്: വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കായിരിന്നു...

പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത എഴുത്തുകാരന്‍ എം. സുകുമാരന്‍ (73) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, എം. സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. 1943ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായാണ് സുകുമാരന്‍ ജനിച്ചത്....

നഴ്‌സുമാരുടെ മിനിമം വേതനം അംഗീകരിക്കാനാവില്ല, കടുത്ത തീരുമാനങ്ങളുമായി ആശുപത്രി ഉടമകള്‍

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു മിനിമം വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രി ഉടമകളുമായി ഹിയറിങ് നടത്തി. കൊച്ചിയില്‍ നടന്ന ഹിയറിങ്ങില്‍, സര്‍ക്കാര്‍ തയാറാക്കിയ മിനിമം വേതനം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആശുപത്രി ഉടമകള്‍ വ്യക്തമാക്കി....

Most Popular

G-8R01BE49R7