തിരുവനന്തപുരം: തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസുഫയര്‍ഫോഴ്സുമെത്തി ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്.
കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്. തനിക്കെതിരെ കണ്ണൂര്‍...
തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ബില്ല് പാസാക്കിയതിനെതിരേ മുതിര്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. നിയമസഭയില്‍ ഐകകണ്ഠ്യേനയാണ് ബില്ല് പാസാക്കിയത്. എന്നാല്‍, ഇത്തരമൊരു ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നുവെന്നും ഇത് ഏറെ ദഃഖകരമായ കാര്യമാണെന്നും ആന്റണി പറഞ്ഞു.
ചരിത്രപരമായ ഒരു പാട് നിയമങ്ങള്‍ പാസാക്കിയ...
വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്.
ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍...
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല.
കഴിഞ്ഞ രണ്ടാം...
തിരുവനന്തപുരം: കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച്ച പറ്റിയില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. നേരെത്ത വര്‍ക്കല ഭൂമികൈമാറ്റത്തില്‍ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ കാരണമാണ് ദിവ്യ എസ്. അയ്യരെ സബ്കലക്ടര്‍...
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി നിയമസഭ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയതെന്നും...
ന്യൂഡല്‍ഹി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനകേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളേയും പുറത്താക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ചുവെന്നറിഞ്ഞാല്‍ കര്‍ശന നടപടിയെന്നും കോടതി അറിയിച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു. നടപടി നിയമവിരുദ്ധമെന്നും കോടതി...