Category: Kerala

തെളിവില്ല; കെ.എം. മാണിയ്ക്ക് വീണ്ടും വിജിലന്‍സിന്റെ ‘ക്ലീന്‍ ചിറ്റ്’

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി....

കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കിന്റെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ (15) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ...

ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി; അന്വേഷണ ചുമതല ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം രണ്ടംഗ അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദിയിലും പരിഹസിച്ചതിനാല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി എടുക്കണമെന്നു നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാന...

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി...

ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളും ഏഴു വര്‍ഷംകൊണ്ട് സംഘപരിവാര്‍ നിയന്ത്രണത്തിലാകും….

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ നൂറാം സ്ഥാപകവര്‍ഷമായ 2025ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഉണ്ടാക്കിയ നേട്ടം പെട്ടെന്നുണ്ടായ ഒരു തരംഗം മാത്രമല്ല....

മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി!!! സുരക്ഷ കര്‍ശനമാക്കി, ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്നായിരിന്നു സന്ദേശം. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ...

തുറിച്ചു നോക്കല്‍ തെറ്റല്ല; മൂത്രമൊഴിക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ തുറിച്ചുനോക്കണം: ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം…

തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു....

ത്രിപുര വിജയം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി ത്രിപുരയില്‍ വിജയം നേടിയതെന്നും മുഖ്യമന്ത്രി ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും...

Most Popular