Category: Kerala

19 ട്രെയിനുകൾ നാളെ (വെള്ളിയാഴ്ച) ഇല്ല

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുളള പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ 19 ട്രെയിനുകള്‍ റദ്ദാക്കി. 14 പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളുമാണ് റദ്ദാക്കിയത്.

ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കെ ബക്കറ്റ് പിരിവ് !! അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മോഷണം, കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ റിഷഭ്, സഫാന്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. പൊലീസ് മൈതാനത്ത്...

‘കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും’,വയനാടന്‍ ഊരിലെ രണ്ടായിരത്തോളം കുടുംബങ്ങളെ എറ്റെടുത്ത് മോഹന്‍ലാല്‍ (വീഡിയോ)

കൊച്ചി:തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണെന്ന് മോഹന്‍ലാല്‍. പ്രളയദുരന്തം നേരിട്ടവര്‍ക്കൊപ്പം നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന സുമനസ്സുകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ താരം പങ്കുവച്ചത്. ആദ്യ ഘട്ടത്തില്‍ വയനാടന്‍ ഊരിലെ രണ്ടായിരത്തോളം കുടുംബങ്ങളിലേക്ക്...

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈയ്യ്ത്താങ്ങായി ഇളയദളപതിയക്കു പിന്നാലെ ഫാന്‍സുമെത്തി, ലോറികള്‍ നിറയെ സാധനങ്ങളുമായി (വീഡിയോ)

കൊച്ചി:ഫാന്‍സുകാര്‍ വെറും ഗുണ്ടകളല്ലാ എന്ന് തെളിയിക്കുകയാണ് വിജയ് ഫാന്‍സ്.വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ലോറികള്‍ പാഞ്ഞെത്തുന്നു. വിജയ് ആരാധകര്‍ തന്നെയാണ് 'രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്ത്. 70 ലക്ഷം രൂപയാണ് ഫാന്‍സ് വഴി വിജയ്...

കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിളമ്പുന്ന ഈ ബോളിവുഡ് താരത്തെ ആരെങ്കിലും അറിഞ്ഞോ, എന്നാല്‍ ഈ വീഡിയോ കണ്ടു നോക്ക്

കൊച്ചി:പ്രളയത്തിലാഴ്ന്ന കേരളത്തില്‍ സ്‌നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കളയില്‍ ബോളിവുഡ് താരവും. താന്‍ സ്ഥിരമായി സഹകരിക്കുന്ന ലാങ്‌റില്‍ പങ്കു ചേരാന്‍ മുബൈയില്‍ നിന്നും എത്തിയ താരം, കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. തന്റെ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡ. യുകെ...

700 കോടിയുടെ യുഎഇ സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തും:അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: യു.എ.ഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 600കോടി, ധനസഹായത്തിന്റെ ആദ്യ...

ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല, റാന്നിയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയത് രാത്രി ഒരു മണിക്ക്:ചെങ്ങന്നൂരില്‍ ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം : പ്രളയം ഭരണകൂട സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണക്കെട്ട് തുറക്കുന്നതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വീഴ്ച സംഭവിച്ചു. ഇതാണ് വന്‍ പ്രളയക്കെടുതിയിലേക്ക് നയിച്ചത്. ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. റാന്നിയില്‍ രാത്രി ഒരു മണിക്ക് മൈക്ക്...

ബൈഹാര്‍ട്ട് പഠിക്കുന്ന പരിപാടി നിര്‍ത്തിക്കോളൂ; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റം വരുന്നു

പരീക്ഷയ്ക്ക് ഇനി 'ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51