Category: Kerala

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

വയനാട്: പ്രളയക്കെടുതി ബാധിച്ചവരെ പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. വയനാട് പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വില്ലേജ് ഓഫീസര്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്....

കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാം: പാകിസ്ഥാന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ കേരളത്തെ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് 'മനുഷ്യത്വപരമായ സഹായങ്ങള്‍' വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു....

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു; സംഭവം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊച്ചിയിൽ

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍നിന്നു വീണു മരിച്ചു. രാവിലെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം. ഗുജറാത്തില്‍നിന്നു തിരിച്ചു വരികയായിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികെ...

പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായവുമായി അദാനി ഗ്രൂപ്പ്, 50 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന് പുറമെ കേരളത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായം ഗോവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ്...

വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷംരൂപ വരെ പലിശരഹിത വായ്പ,വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അഞ്ചുകിലോ അരിയുള്‍പ്പട്ട കിറ്റുകള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നവീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷം രൂപവരെ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധയിടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നടത്തിയ അവലോകന യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.ബാങ്കുകളുമായി സഹകരിച്ച് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരുലക്ഷംരൂപ വരെ വായ്പ നല്‍കും. വിവിധ വശങ്ങള്‍...

‘ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴളല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത്’, ചെന്നിത്തലയ്‌ക്കെതിരെ അജു വര്‍ഗ്ഗീസ് (വീഡിയോ)

കൊച്ചി:പ്രളയത്തിലെ സര്‍ക്കാരിന്റെ വീഴ്ച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തുക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രളയം സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായതാണെന്ന് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയത്.സംസ്ഥാനം പ്രളയദുരന്തത്തെ ഒരുമിച്ച് നേരിടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വിമര്‍ശനവുമായിയെത്തിയ പ്രതിപക്ഷ...

‘അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാര്‍’.. കേരളത്തിന് കൈത്താങ്ങാകാന്‍ 1 കോടി രൂപ സംഭാവന ചെയ്യ്ത് ലോറന്‍സ് രാഘവയും

കൊച്ചി:പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങാകാന്‍ സംവിധായകനും നടനും നൃത്തസംവിധായകനുമായ ലോറന്‍സ് രാഘവ ഒരു കോടി രൂപ സംഭാവന ചെയ്യും. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം. ''പ്രിയപ്പെട്ട സുഹൃത്തുക്കളേ, ആരാധകരേ, കേരളത്തിനായി ഒരു കോടി രൂപ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. വെള്ളപ്പൊക്കത്തില്‍ കേരളം...

കേരളത്തില്‍ ഉണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ,കാരണം ഇതാണ്

വാഷിങ്ടണ്‍: കേരളത്തിലുണ്ടായത് ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമെന്ന് വ്യക്തമാക്കി നാസ.നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ഇക്കുറി അതിശക്തമായ കാലവര്‍ഷം ഉണ്ടായതായാണ് നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂണ്‍ മാസം ആദ്യം മുതല്‍...

Most Popular

G-8R01BE49R7