Category: Kerala

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍കൂടി ലയിപ്പിക്കുന്നു, രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കിട്ടാക്കടം 10.3 ലക്ഷം കോടി കടന്ന സാഹചര്യത്തില്‍ മൂന്ന് പൊതുമേഖലാ ബാങ്കുകളെക്കൂടി ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുക. ലയനവിഷയം മൂന്ന് ബാങ്കുകളുടെയും അധികൃതര്‍...

ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി; സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് യോജിച്ച നടപടിയല്ല

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി...

ബിജെപി എംപിയുടെ കാല്‍കഴുകിയ വെള്ളം പ്രവര്‍ത്തകന്‍ കുടിച്ചു..!!!! ട്രോളിയവര്‍ക്ക് മറുപടിയുമായി എംപി; വീഡിയോ വൈറല്‍

പ്രചാരണ പരിപാടിക്കിടെ ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാല്‍ തന്റെ അനുയായികള്‍ക്കു തന്നോട് ഇത്ര സ്‌നേഹമുള്ളതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ നല്‍കിയത്. സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍...

സര്‍ക്കാരില്‍ നിന്നോ സഭയില്‍ നിന്നോ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; വിശ്വാസം കോടതിയില്‍

കോട്ടയം: സര്‍ക്കാരില്‍ നിന്നോ സഭയില്‍ നിന്നോ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി. കോടതിയില്‍ മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ. അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്ഷനില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു....

ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇല്ലാതെ സ്‌കൂള്‍ കലോത്സവം; ഡിസംബറില്‍ ആലപ്പുഴയില്‍

തിരുവനന്തപുരം: ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇല്ലാതെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍...

ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു; കട്ടിലില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു; എസ്എഫ്‌ഐക്കാരുടെ റാഗിങ്ങിന് ഇരയായ പെണ്‍കുട്ടിയെ പരാതി നല്‍കിയതിന് കോളെജില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ റാഗിങ്ങിന് ഇരായായ പെണ്‍കുട്ടിയെ കോളെജില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ പൂങ്കാവിലെ വീട്ടിലിരുന്ന് ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പെണ്‍കുട്ടി. ''അന്നു രാത്രി ഹോസ്റ്റല്‍ മുറിയില്‍ എട്ടു സീനിയര്‍ പെണ്‍കുട്ടികള്‍ റാഗിങ് എന്ന പേരില്‍ മുട്ടിന്മേല്‍...

പമ്പയിലേക്കുള്ള കൂട്ടിയ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല; ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകും; അത്രയ്ക്ക്‌ ത്യാഗം സഹിച്ച് കെ.എസ്.ആര്‍.ടി.സി ഓടിക്കേണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലയ്ക്കല്‍–- പമ്പ റൂട്ടില്‍ കൂടുതല്‍ ടിക്കറ്റുനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. കൂട്ടിയ നിരക്ക് കെഎസ്ആര്‍ടിസി കുറയ്ക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ്...

നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നുവെന്ന് സുരേഷ് ഗോപി; കപടത തീരെ ഇല്ലാത്ത പാവം മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു

ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. കപടതകള്‍ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും സുരേഷ് ഗോപി. ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ...

Most Popular