Category: Kerala

ശബരിമല തീര്‍ഥാടകരെ വഴിയില്‍ തടഞ്ഞു; തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റം

പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാളിനു നട തുറക്കാനിരിക്കെ ശബരിമലയിലേക്കുള്ള തീര്‍ഥാടകരെ പൊലീസ് വഴിയില്‍ തടയുന്നു. തീര്‍ഥാടകരെ നിലയ്ക്കലിലേക്കു പോലും കടത്തിവിടാനാകില്ലെന്ന നിലപാടിലാണു പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് തമ്പടിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ തീര്‍ഥാടകരെയാണു പൊലീസ് വഴിയില്‍ തടഞ്ഞത്. ഇവരില്‍ പലരും ഞായറാഴ്ച ദര്‍ശനത്തിനായി...

യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി

ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഐ.ജി.അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി....

ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചും വായില്‍ തുണി കേറ്റിയും മര്‍ദ്ദനം; ഡോക്ടറും ഭാര്യയും അറസ്റ്റില്‍

കൊച്ചി: അഞ്ചാം ക്ലാസുകാരനെ നിരന്തരമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടി. കുട്ടിയുടെ അമ്മ അടിമാലി സ്വദേശി ആശാമോള്‍ കുര്യാക്കോസ് (28), എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ (33) എന്നിവരെ തൃക്കാക്കര പോലീസ് മൈസൂരുവിലെ...

വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേയ്ക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍

കോട്ടയം: വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേയ്ക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍. ശബരിമല നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന്...

ബന്ധുനിയമന വിവാദം : രൂക്ഷ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യകോര്‍പറേഷന്‍ ജനറല്‍ മാനേജരെ നേരിട്ട് നിയമിച്ചത് നിയമപരമാണ് മന്ത്രി കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ ലീഗിനെതിരെ രൂക്ഷ പ്രതികരണമാണ് മന്ത്രി നടത്തിയത്. അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മാധ്യമങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും...

ഭക്തരെ പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമായി മാറും, സര്‍ക്കാരിന്റെ ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി എം ടി രമേശ്

കോഴിക്കോട്: ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമായി മാറുമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഭക്തരെ തടഞ്ഞാല്‍ അത് വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും അത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതായി വരും. അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാരിന്റെ...

ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാത്രമേ...

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി പ്രകാശ് രാജ്

ഷാര്‍ജ: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ പ്രകാശ് രാജ്. അയ്യപ്പനെ ദൈവമായി കാണാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്. ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ് അയ്യപ്പ ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കേയാണ് താരത്തിന്റെ ഈ...

Most Popular