Category: Kerala

‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് ജിത്തു ജോസഫ്

'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് സംവിധായകന്‍ ജീത്തു ജോസഫ് . മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍...

രാജ്യത്തെവിടേക്കും യാത്രയ്ക്കുള്ള സാധാരണ ടിക്കറ്റ് ഇനി മൊബൈല്‍ വഴി എടുക്കാം…

കൊച്ചി: ഇന്ത്യയിലെവിടേക്കും റിസര്‍വര്‍വേഷനൊഴികെയുള്ള സാധാരണ റെയില്‍വേ ടിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണ്‍വഴി എടുക്കാം. നേരത്തേ അതത് റെയില്‍വേ സോണിനകത്ത് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാന്‍ മാത്രമായിരുന്നു സംവിധാനം. utsonmobile എന്ന ആപ്പ് വഴിയുള്ള സേവനം ഇന്നലെമുതല്‍ രാജ്യവ്യാപകമാക്കി. യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ടിക്കറ്റ് എടുക്കാം....

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന് സിബിഐ

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണു കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ്...

ശബരിമലയിലേക്ക് പോയ തീര്‍ഥാടകന്‍ മരിച്ച നിലയില്‍; പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമലയിലേക്കു പോയ പന്തളം സ്വദേശി സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം വ്യാഴാഴ്ചയാണ്...

96 ആം വയസില്‍ 98 മാര്‍ക്കുമായി തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

96 ആം വയസില്‍ 98 മാര്‍ക്കുമായി തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സാക്ഷരതാമിഷന്റെ സാക്ഷരത പരീക്ഷയിലാണ് ഹരിപ്പാടുകാരിയായ കാര്‍ത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും മുഖ്യമന്ത്രി എല്ലാ ആശംസകളും നേര്‍ന്നു.

ഒടുവില്‍ വാട്ട്‌സ്ആപ്പിലും അത് വരുന്നു..!!!

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പിലും പരസ്യം വരുന്നു. വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക. എന്നാല്‍ എന്നുമുതല്‍ പരസ്യം വന്നു...

രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കേരളത്തിലെ ഈ ജില്ലയില്‍

കോട്ടയം: പ്രളയം നാശം വിതച്ച കേരളത്തില്‍ വീണ്ടും മഴ. കാലവര്‍ഷം ഒഴിഞ്ഞതിനു ശേഷവും ഒക്ടോബറില്‍ സംസ്ഥാനത്ത് ആകെ പെയ്തത് 30.4 സെ.മീ. മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഒക്ടോബറില്‍ രാജ്യത്തെ അധിക മഴ ലഭിച്ചത് കേരളത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും...

കന്യാസ്ത്രീയെ, അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം: പി.സി.ജോര്‍ജില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി

തിരുവനന്തപുരം: കന്യാസ്ത്രീയെ, അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയില്‍ നിന്നും വിശദീകരണം തേടാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ബിഷപ്പിനെതിരെ ലൈംഗീക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയാണ് പി സി ജോര്‍ജ്ജ് അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. അടുത്ത എത്തിക്‌സ് കമ്മിറ്റി യോഗത്തിലേക്ക് പി.സി. ജോര്‍ജിനെ...

Most Popular