Category: Kerala

ലാലി വിന്‍സെന്റ് രാഷ്ട്രീയം വിട്ട് സിനിമയിലേയ്‌ക്കോ? ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലി..

കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് സിനിമയില്‍. യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍' എന്ന ചിത്രത്തിലാണ് ലാലിവിന്‍സെന്റ് അഭിനയിച്ചിരിക്കുന്നത്. ലാലി വിന്‍സെന്റിന്റെ ആദ്യ ചിത്രമാണ് ഇത്. അവസരം ലഭിക്കുമെങ്കില്‍ ഇനിയും സിനിമയില്‍ തുടരാനാണ് ഇഷ്ടം എന്നും അവര്‍ പറയുന്നു....

ബന്ധു നിയമനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീല്‍ ബന്ധു നിയമനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. വിഷയം രാവിലെ കെ.മുരളീധരന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിലൂടെ സഭയിലെത്തിച്ചിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധത്തിലാണ് പ്രതിപക്ഷത്ത് ആശയക്കുഴപ്പം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ വാക്കൗട്ട് നടത്തുകയാണെന്ന് പറഞ്ഞ്...

ബന്ധു നിയമനം: കെ.ടി ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വിവാദ ബന്ധു നിയമനത്തില്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച...

ബഹ്‌റയെ എന്‍ഐഎ പുറത്താക്കിയത് ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായ വിവരം പുറത്തുവിട്ടതിന്

ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം. വിവരം പുറത്തുവിട്ടത് ആരെന്നു വ്യക്തമായ രാത്രിയില്‍ത്തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നല്‍കുകയായിരുന്നു. ഭീകരന്‍ ഡേവിഡ്...

ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട് ബൈപ്പാസിലെ റെയില്‍വേ...

‘രണ്ടാമൂഴം’ : എംടി വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കീഴ്ക്കോടതിയുടെ തുടര്‍ നടപടികള്‍ക്കു സ്റ്റേ

കോഴിക്കോട്: 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള എംടി വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കീഴ്ക്കോടതിയുടെ തുടര്‍ നടപടികള്‍ക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയാണ് ഉത്തരവിറക്കിയത്. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍...

ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു; എട്ടുപേര്‍ക്ക് പരിക്കേറ്റു!

തിരൂര്‍: ടിക് ടോക്ക് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്കിലെ 'നില്ല് നില്ല്' ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍...

കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാന്‍ സമ്മര്‍ദ്ധം

കൊച്ചി: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കേരളത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സമ്മര്‍ദ്ധം .കേരളത്തിലെ രാഷ്ട്രീയസാമൂഹ്യ മേഖലകളിലേക്ക് മടക്കികൊണ്ടുവരാന്‍ സംഘപരിവാര്‍ സംഘടനകളില്‍ സമ്മര്‍ദ്ദമേറുന്നതായാണ് റിപ്പോര്‍ട്ട്. ശബരിമല പ്രശ്‌നം കൂടുതല്‍ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ കുമ്മനത്തിന്റെ സേവനം ആവശ്യമാണെന്ന് ഒരുവിഭാഗം നേതാക്കള്‍ നിലപാടെടുക്കുന്നതായിട്ടാണു വിവരം. കേരളത്തിലേക്കു...

Most Popular