Category: LATEST NEWS

പിണറായിയുടെ നിലപാടുകള്‍ മോദിക്കും, ട്രംപിനും തുല്യ, ‘കടക്ക് പുറത്ത്’ എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട്; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജനയുഗം എഡിറ്റര്‍

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ്. പിണറായി മോദിക്ക് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിലാണ് രാജാജി...

സീറോ മലബാര്‍ സഭ ഭൂമി വിവാദം: അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു, ഉടന്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആര്‍ച്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. മാത്യു മൂലക്കാട്ടാണ് സമിതി അധ്യക്ഷന്‍. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം. സഭയുടെ ഭൂമി ഇടപാടില്‍ സഭാനേതൃത്വത്തിന് എതിരേ...

അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ല: മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2010ല്‍ ബിഹാറില്‍ നടന്ന വിവാദ...

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്: നടി അമല പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കേടതി

കൊച്ചി: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടി അമലപോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിദ്ദേശിച്ചു. ഈ മാസം 15ന് രാവിലെ 10 മുതല്‍ 1 മണി വരെ ക്രൈംബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാം. അമലപോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 10...

തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം; നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ്. ദേശീയഗാനം കേള്‍പ്പിക്കണോ വേണ്ടയോ എന്നത് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. തീയറ്ററുകളില്‍ ദേശീയ...

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പാഠാനെതിരെ ഉത്തേജക മരുന്നു വിവാദം; താരത്തെ ടീമിലെടുക്കുന്നത് ബി.സി.സി.ഐ വിലക്കി!!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും ഉത്തേജക മരുന്ന് വിവാദത്തില്‍. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പഠാന്‍ ഉത്തേജക മരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പഠാനെ ടീമിലെടുക്കരുതെന്ന് ബി.സി.സി.ഐ ബറോഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...

സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത്, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തിലുണ്ട്; ബല്‍റാമിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: എ.കെ.ജി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബല്‍റാമിനെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ ആദ്യം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം പഠിക്കണമെന്നും അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലൈംഗിക ദാരിദ്ര്യം...

കസബയിലെ സംഭാഷണം സാംസ്‌കാരിക കേരളത്തോട് ചെയ്ത ക്രിമിനല്‍ കുറ്റം; പിന്തുണയുമായി വൈശാഖന്‍, പാര്‍വ്വതി മായാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ച

തൃശ്ശൂര്‍: കസബ വിവാദത്തില്‍ നടി പാര്‍വതിക്ക് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖന്‍. ചിത്രത്തില്‍ സംഭാഷണം രചിച്ച വ്യക്തി സാസ്‌ക്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കസബയിലെ സ്ത്രീ വിരുദ്ധത ധൈര്യപൂര്‍വ്വം ചോദ്യം ചെയ്ത പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനവ...

Most Popular

G-8R01BE49R7