Category: LATEST NEWS

പുതിയ വിജിലന്‍സ് മേധാവിയെ നിയമിച്ചു

ന്യൂഡല്‍ഹി: പുതിയ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഡല്‍ഹിയില്‍ സ്‌പെഷല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജേക്കബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. എന്നാല്‍, ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര...

സൈന്യത്തെ അപമാനിച്ച മോഹന്‍ ഭാഗവതിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. 'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്....

കര്‍ഷകര്‍ക്കെതിരേ ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്ന് പരാതി. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം ഉയരുന്നത്. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകരെന്ന് മാതൃഭൂമി...

ജമ്മുവില്‍ സൈനിക ക്യാംപിലെ ഭീകരാക്രമണം; സൈനികരുള്‍പ്പെടെ 9 ഇന്ത്യക്കാര്‍ മരിച്ചു; പാക്കിസ്ഥാന്‍കാരായ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ക്യാമ്പില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 9 ആയി. മൂന്ന് സൈനികരുടെയും ഒരു പ്രദേശവാസിയുടെയും മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച്ച കണ്ടെത്തിയതോടെയാണിത്. ഹവില്‍ദാര്‍ ഹബീബുള്ള ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലാന്‍സ് നായിക് മൊഹമ്മദ് ഇക്ബാല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച്ച...

മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്; അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണം

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്വാറം തികയാതെ മന്ത്രിസഭായോഗം മാറ്റിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍...

വിജിലന്‍സിന് വീഴ്ചപറ്റി; രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്. തെളിവ് ശേഖരിക്കുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റി. കേസെടുത്ത ശേഷം ഡയറക്ടര്‍ സ്ഥാനത്തിരുന്നത് ഒന്നര മാസം മാത്രമാണ്. തുടര്‍ന്ന് വന്നവരായിരുന്നു തെളിവ് ശേഖരിക്കേണ്ടിയിരുന്നത്. പാവപ്പെട്ടവന്റെ ഭൂമിയെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോ?. തുടര്‍നടപടി വിജിലന്‍സിന്റെ ഉത്തരവാദിത്തമാണെന്നും...

പള്‍സര്‍ സുനിക്ക് സ്‌പെഷ്യല്‍ മീന്‍കറി..! സഹതടവുകാരന്‍ പിടിയില്‍; വിയ്യൂര്‍ ജയിലില്‍ നടക്കുന്നത് …

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്കു പിന്‍വാതിലിലൂടെ ജയില്‍ അടുക്കളയിലെ സ്‌പെഷല്‍ വിഭവങ്ങള്‍. ഉദ്യോഗസ്ഥരുടെ മീന്‍കറി അടിച്ചുമാറ്റി സുനിക്കു നല്‍കാന്‍ ശ്രമിച്ച സഹതടവുകാരനെ കയ്യോടെ പിടികൂടി. അടുക്കളയ്ക്കു ചേര്‍ന്നുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് പതിവായി സ്‌പെഷല്‍...

‘ഒരു അഡാറ് ലവ്മായി വന്ന് മലയാളി ചെക്കന്‍മാരുടെ മനം കവര്‍ന്ന നൂറിന്‍ ഷെരീഫിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

'ഒരു അഡാറ് ലവ്' ചിത്രത്തിലെ നായികമാരില്‍ ഒരാളായ നൂറിന്‍ ഷെരീഫിന്റെ ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ ആദ്യ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഷാന്‍...

Most Popular