Category: LATEST NEWS

ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയിട്ടില്ല, തന്നെ ‘ തിരുമേനി ‘ എന്ന് വിളിക്കുന്നതും ഒരു സവര്‍ണ്ണ നിര്‍മ്മിത മിത്താണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മേല്‍ജാതി ബോധം ഊട്ടിയുറപ്പിക്കാന്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനാണ് ഇത്തരം പരിപാടികളെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

‘മോഹന്‍ലാലി’ലെ ആ മനോഹരഗാനം ആലപിച്ചത് ഈ സൂപ്പര്‍ നായികയാണ്, വീഡിയോ പുറത്ത്

ഇപ്പോള്‍ പാട്ടിനെപ്പറ്റി നിത്യ മേനോന്‍ തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിലെ വാ വാവോ എന്ന ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതാണ്. ഒരിടവേളയ്ക്ക് ശേഷം നിത്യ...

കാറില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

തേനി: തമിഴ്നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍ നാല് മരണം. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34) ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസ്...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന് മാനേജ്മെന്റുകളുടെ ഹര്‍ജി, എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചു. എന്നാല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനുളള സര്‍ക്കാര്‍ നീക്കത്തെ മാനേജുമെന്റുകള്‍ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന്...

നീരവ് മോദിയെ പൂട്ടാന്‍ പദ്ധതി ഒരുങ്ങുന്നു, അറസ്റ്റ് ഹോങ്കോങിനു തീരുമാനിക്കാമെന്ന് ചൈന

ബെയ്ജിങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുളള ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ ഹോങ്കോങിനു തീരുമാനമെടുക്കാമെന്ന് ചൈന. പ്രാദേശിക നിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ ഹോങ്കോങിന് പ്രസ്തുത വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാം. ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്‌പെഷല്‍...

എറണാകുളത്ത് വന്‍തീപിടുത്തം

കൊച്ചി: കൊച്ചി പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തില്‍ തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വ്യാപാര സമുച്ചയത്തില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഹുലി ഘോഷിന് വെള്ളിയും അപുര്‍വി ചന്ദേല വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് ഇരുവരുടേയും നേട്ടം. 247.2 പോയിന്റാണ് മെഹുലി നേടിയത്. 225.3 പോയിന്റാണ് ചന്ദേല നേടിയത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മനീഷ് കൗശിക് ക്വാര്‍ട്ടര്‍ ഫൈനലില്‍...

റേഡിയോ ജോക്കിയുടെ കൊല: ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറാണ പിടിയിലായത്. ആദ്യമായാണു കൊലയാളി സംഘത്തിലെ ഒരാളെ കേസില്‍ അറസ്റ്റു ചെയ്യുന്നത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ച...

Most Popular