Category: LATEST NEWS

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്; ഫലമറിയാന്‍ ഇത്തവണ വിപുലമായ സംവിധാനങ്ങള്‍

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലാണ് ഫലപ്രഖ്യാപനം. ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്...

പണിമുടക്കിനെതിരേ വീണ്ടും പിണറായി വിജയന്‍; വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ല

തിരുവനന്തപുരം: മാസത്തില്‍ ഒരു പണിമുടക്കില്‍ കൂടുതല്‍ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിന് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെട്രോളിയം, പാചകവാതക ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ തുടരെത്തുടരെ പണിമുടക്ക് ആഹ്വാനം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണം. മന്ത്രിസഭയുടെ...

സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ല, നിലപാട് കടുപ്പിച്ച് ചെലമേശ്വര്‍

ന്യൂഡല്‍ഹി: വീണ്ടും സുപ്രീംകോടതി കീഴ്വഴക്കങ്ങള്‍ തെറ്റിച്ച് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച തന്റെ തന്നെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍. കാരണം വ്യക്തിപരമാണെന്നാണ് അദ്ദേഹം അധികൃതരെ അറിയിച്ചത്. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് ചടങ്ങില്‍ നിന്ന് വിട്ടു...

കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യ’, ‘ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറല്‍. ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഞാന്‍ മരിച്ചാല്‍ പാവം എന്റെ അമ്മ, അച്ഛന്‍ ,ഏട്ടന്‍ , ഭാര്യ...

വിജയം ആവര്‍ത്തിക്കാന്‍ നയന്‍താരയും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:നയന്‍താരയും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്നു. എം.രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ നായികയായി നയന്‍താര എത്തുക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് തന്നെയാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ രാജിന്റെ വേലൈക്കാരനിലാണ് മുന്‍പ് ശിവകാര്‍ത്തികേയനും നയന്‍സും ഒന്നിച്ചത്. തിരക്കഥ വായിച്ചു...

രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് യാതൊരു അവകാശമില്ല, പിന്തുണയുമായി ശിവസേന

മുംബൈ: രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് അവകാശമില്ലെന്ന് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുലിന്റെ പരാമര്‍ശത്തെ പരിഹസിച്ച മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നു പ്രകടിപ്പിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ കോണ്‍ഗ്രസ്...

ലാലേട്ടന്റെയും പ്രണവിന്റേയും ചിത്രം ഒരേ ദിവസം റിലീസ് വന്നാല്‍ ആദ്യം ആരുടെ പടം കാണും?,അവതാരകന്റെ ചോദ്യത്തിന് സുചിത്രയുടെ മറുപടി (വീഡിയോ)

കൊച്ചി:പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ അരങ്ങേറ്റ ചിത്രമായ ആദിയുടെ 100 ദിനാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, ആദിയുടെ സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍, പ്രണവ് മോഹന്‍ലാല്‍, പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍, സംവിധായകന്‍ ജോഷി എന്നിങ്ങനെ ധാരാളം...

‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ ഇനി തമിഴ് പേസം……ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

കൊച്ചി:മമ്മൂട്ടിയെ നായകനാക്കി മലയാളത്തി സിദിഖ് അണിയിച്ചൊരുക്കിയ 'ഭാസ്‌കര്‍ ദി റാസ്‌കലിനെന്റ തമിഴ് പതിപ്പ് പ്രൊമോ വീഡിയോ എത്തി.തമിഴില്‍ മമ്മൂട്ടിക്ക് പകരം അരവിന്ദ് സ്വാമിയാണ് എത്തുന്നത്.മലയാളത്തില്‍ നായകയായി എത്തിയ നയന്‍താരയ്ക്ക് പകരം അമലാ പോളും എത്തുന്നു.

Most Popular