Category: LATEST NEWS

കേരളാ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞടുപ്പോടെ ഇല്ലാതാകും, താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം: താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പിസി ജോര്‍ജ്ജ്. സ്‌കറിയാ തോമസിന്റെയും ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ലയിക്കുമ്പോള്‍ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയും അതിന്റെ ഭാഗമാകുമെന്നും എല്‍ഡിഎഫില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്ജ് രംഗത്തെത്തിയത്. തന്നെ...

പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്ക്

പാമ്പാടി: പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബസ് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ കട്ടപ്പന സ്വദേശി മോഹനന്‍ ചോറ്റി സ്വദേശി അജയകുമാര്‍ എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി നെടുംകുഴി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്ത്...

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത്,നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിരുതെന്ന നിലപാട് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. ശാരീരികമായ കാരണങ്ങള്‍ കൊണ്ടാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാത്തതെന്ന്, ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംങ്വി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ നേരത്തെയും സുപ്രിം കോടതിയില്‍...

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: അഞ്ച് പോലീസുകാരും കുറ്റക്കാര്‍,വിധി നാളെ

തിരുവനന്തപുരം: ഉദയകുമാറിനെ കസ്റ്റഡിയില്‍ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പോലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി വിധി പറഞ്ഞു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ 2005ല്‍ നടന്ന സംഭവത്തില്‍ പോലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനുമെതിരായ കുറ്റം തെളിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ കെ വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. വിധിയ്‌ക്കെതിരെ...

മോഹന്‍ലാലിന് എതിരായ ഭീമഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചന, സര്‍ക്കാര്‍ അന്വേഷിക്കണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിനിമ സംഘടനകളുടെ കത്ത്

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനു പിന്തുണയുമായി ചലച്ചിത്ര രംഗത്തെ സംഘടനകള്‍. അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കുന്നതിന് എതിരെ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിതരണക്കാരും മുഖ്യമന്ത്രിക്കു കത്തു നല്‍കി. മോഹന്‍ലാലിനെ പുരസ്‌കാര ദാന ചടങ്ങില്‍നിന്ന് ഒഴിവാക്കണം...

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് താന്‍ വളര്‍ന്നത്, പുരസ്‌കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണമെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന്‍ എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്. സംസ്ഥാനപുരസ്‌കാര വിതരണ ചടങ്ങില്‍ അവരുടെ സാന്നിധ്യം തനിക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയെന്നത് ഒരു കുടുംബമാണ്. അവരൊക്ക ചടങ്ങില്‍ എത്തിയില്ലെങ്കില്‍ ഒരു നാഥനില്ലാത്ത അവസ്ഥയാകുമെന്ന് ഇന്ദ്രന്‍സ്...

പറവൂരില്‍ 10 വര്‍ഷമായി വീട്ടുതടങ്കലിലായ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്

കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വീട്ടു തടങ്കലിലാക്കിയ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍ ശിശുക്ഷേമസമിതിക്ക് നിര്‍ദേശം നല്‍കി. പ്രാഥമിക വിദ്യാഭ്യാസം നിഷേധിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ തീരുമാനം. അതേസമയം വീട്ടുതടങ്കലില്‍ അല്ലെന്നാണ് കുട്ടികളുടെ വാദം. മാതാപിതാക്കള്‍ പുറത്തുകൊണ്ടുപോകാറുണ്ടെന്നും വീട്ടില്‍ പഠിപ്പിക്കുന്നുണ്ടെന്നും കുട്ടികള്‍...

‘മോഹന്‍ലാലിനെ തടയാന്‍ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍’;പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്. അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ...

Most Popular

G-8R01BE49R7