Category: LATEST NEWS

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണം!!! വിവാദ പ്രസ്താവനയുമായി ബി.ജെ.പി

ഹൈദരാബാദ്: ആള്‍ക്കൂട്ട കൊലകള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണമെന്ന് ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ബിജെപി എംഎല്‍എയായ രാജാ സിംഗ് ലോധയാണ് വിവാദ പ്രസ്താവനയുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പശു സംരക്ഷകരെ ജയിലില്‍ ഇട്ടാലും വെടിവെച്ചാലും രാഷ്ട്ര മാതാവായി പശുവിനെ അംഗീകരിക്കാത്തിടത്തോളം പശുവിനു വേണ്ടിയുള്ള യുദ്ധം...

മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് രാഷ്ട്രീയ നാടകം; തന്നെ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് പത്തുതവണയെങ്കിലും രാഹുല്‍ ചിന്തിക്കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്

ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോക്സഭയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച നടപടി രാഷ്ട്രീയ നാടകമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുലിന്റെ പെരുമാറ്റം...

കോഴിക്കോട് കരിമ്പനി സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മധ്യവയസ്‌കനില്‍

കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് ഡി.എം.ഒ (മാസ്മീഡിയ) ഇസ്മാഈല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കുമാരന്‍, പേരാമ്പ്ര താലൂക്ക്...

ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വംശീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല, എസ് ഹരീഷിനെതിരെ എന്‍എസ്എസ്

ചങ്ങനാശ്ശേരി: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ എന്‍എസ്എസ്. നോവലില്‍ ഹിന്ദുസ്ത്രീകള്‍ക്കെതിരായ പരാമര്‍ശം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. അത് ഹൈന്ദവ വിശ്വാസങ്ങളെ നോവിക്കുന്നതാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശ്യശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചത്....

മാധ്യമസംഘത്തിന്റെ വള്ളം മറിഞ്ഞുണ്ടായ അപകടം,രണ്ടു പേരുടേയും മൃതദേഹവും കണ്ടെത്തി

കോട്ടയം: മുണ്ടാറില്‍ വളളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടായതിന് 300 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളപ്പൊക്ക വാര്‍ത്ത റിപ്പോര്‍ട്ട ചെയ്യാനെത്തിയ സംഘം ഇന്നലെ ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. കാണാതായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. മാതൃഭൂമി...

വിവാദങ്ങള്‍ കാറ്റില്‍ പറത്തി….ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി, ശോഭകുറയുമെന്ന് യുക്തി അടിസ്ഥാനരഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. നാളെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ക്ഷോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല....

ഡാം തകര്‍ന്ന് നിരവധി മരണം,നൂറിലേറെ പേരെ കാണാതായി (വീഡിയോ)

വിയന്റിയാനെ: ലാവോസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ട് തകര്‍ന്ന് വീണ് നിരവധി പേര്‍ മരണപ്പെട്ടു. നൂറുകണക്കിനാളുകളെ കാണാതായി. ആറോളം ഗ്രാമങ്ങളിലായാണ് വെള്ളം പരന്നത്. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്. വെള്ളം കയറി 6,600 പേര്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ലാവോസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീടുകളുടെ മുകളിലടക്കം...

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ...

Most Popular

G-8R01BE49R7