Category: LATEST NEWS

ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍

സര്‍ക്കാരിന്റെ ഔദ്യോഗീക ക്ഷണം ലഭിച്ചാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. അതിനു ശേഷമാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ...

എന്നെ വേശ്യയായി ചിത്രീകരിക്കന്‍ ശ്രമം; ഏറ്റവും മോശമായി പീഡിപ്പിച്ചത് തെലുങ്ക് താരം

കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രികളെ ഞെട്ടിച്ചിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ്...

അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

കോഴിക്കോട്: ക്യാമ്പസില്‍ വെച്ച് കുത്തേറ്റുമരിച്ച എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിന്റെ ജീവിതകഥ സിനിമയാക്കുന്നു. ആര്‍.എം.സി.സി. പ്രെഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വിനീഷ് ആരാധ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയ്ക്ക് 'പത്മവ്യൂഹത്തിലെ അഭിമന്യു' എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും...

കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും പിടിയില്‍

കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തഴവ ആദിത്യവിലാസം...

ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കി പോലീസുകാര്‍; വീഡിയോ വൈറല്‍

ചെന്നൈ: സിഗ്‌നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കി പോലീസുകാര്‍ മാതൃകയായി. തമിഴ്നാട് പോലീസാണ് യാത്രക്കാരിക്കു വേണ്ടി മനുഷ്യഗോവണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും...

നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാര്‍; വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത ശേഷം രാജ്യം വിട്ട വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെത്തി നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍...

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണം!!! വിവാദ പ്രസ്താവനയുമായി ബി.ജെ.പി

ഹൈദരാബാദ്: ആള്‍ക്കൂട്ട കൊലകള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണമെന്ന് ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ബിജെപി എംഎല്‍എയായ രാജാ സിംഗ് ലോധയാണ് വിവാദ പ്രസ്താവനയുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പശു സംരക്ഷകരെ ജയിലില്‍ ഇട്ടാലും വെടിവെച്ചാലും രാഷ്ട്ര മാതാവായി പശുവിനെ അംഗീകരിക്കാത്തിടത്തോളം പശുവിനു വേണ്ടിയുള്ള യുദ്ധം...

മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചത് രാഷ്ട്രീയ നാടകം; തന്നെ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് പത്തുതവണയെങ്കിലും രാഹുല്‍ ചിന്തിക്കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്

ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോക്സഭയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച നടപടി രാഷ്ട്രീയ നാടകമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുലിന്റെ പെരുമാറ്റം...

Most Popular

G-8R01BE49R7