Category: LATEST NEWS

ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്ന് കാണിച്ച് സാംസ്‌കാരിക വകുപ്പ് നല്‍കിയ കത്തിന് മറുപടിയായാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുത് എന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാരിന് നല്‍കിയ...

ദുല്‍ഖറിന്റെ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തില്‍ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍ ആണ് 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് അണിയറയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. റിലീസിനായി കാത്തിരിക്കുന്ന...

‘ഇനി ഒരു മക്കളെയും പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാതിരിക്കട്ടെ’….തനിക്കു നീതി കിട്ടിയെന്ന് ഉദയകുമാറിന്റെ അമ്മ

തിരുവനന്തപുരം: മകനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിലൂടെ തനിക്കു നീതി കിട്ടിയെന്നു തന്നെയാണ് കരുതുന്നതെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. തന്റെ കണ്ണീര് ഒരുകാലത്തും തോരില്ല. എന്നാല്‍ ഇനി ഒരു മക്കളെയും പൊലീസുകാര്‍ ഇതുപോലെ പിടിച്ചുകൊണ്ടുപോയി പച്ചയ്ക്കു തിന്നാന്‍ ഇടയാക്കരുതെന്ന് പ്രഭാവതിയമ്മ പറഞ്ഞു. കുറ്റക്കാര്‍ക്കു പരമാവധി...

യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാലിന്റെ കൂടെ വെള്ളിത്തിരയിലേക്ക്‌

കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ഹനാന്റെ ശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ഇനി വെള്ളിത്തിരയിലേക്ക്.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ് ഹനാന്‍ സിനിമാലോകത്തേക്കെത്തുന്നത്. മുളകുപാടം...

നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍

വര്‍ക്കല: വര്‍ക്കല നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. അനധികൃത കെട്ടിടത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് വര്‍ക്കല നഗരസഭയില്‍ നാളെ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി!!! മൂട്ട കടിയേറ്റ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് യാത്രക്കാരി

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി. യാത്രക്കാരി മൂട്ടയുടെ കടിയേറ്റ ചിത്രമടക്കം ട്വീറ്റ് ചെയ്തത് എയര്‍ ഇന്ത്യക്ക് തിരിച്ചടിയായി. അമേരിക്കയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് വിമാനത്തിലെത്തിയ സൗമ്യ ഷെട്ടി മൂട്ടയുടെ കടിയേറ്റ കൈയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു മുംബൈ-ന്യൂവാര്‍ക്ക് വിമാനത്തിലും ഇതേ പോലുള്ള...

ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് സൈറ്റുകള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ...

പകല്‍ പഠനം, വൈകിട്ട് യൂണിഫോമില്‍ മത്സ്യവില്‍പ്പന!!! വിധിക്കെതിരെ പൊരുതി ഹനാന്‍

കൊച്ചി: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ യുവതലമുറ തൃശൂര്‍ സ്വദേശിനി ഹനാന്‍ എന്ന പെണ്‍കുട്ടിയെ കണ്ടുപഠിക്കണം. ജീവിതപ്രരാബ്ധങ്ങളില്‍ തളരാതെ അതിനോട് പടവെട്ടി ഒരുപിടി സ്വപ്‌നങ്ങളുമായി ജീവിതമാകുന്ന തോണി തുഴയുകയാണ് ഈ കോളേജ് വിദ്യാര്‍ഥിനി. പാലാരിവട്ടം തമ്മനം ജംഗ്ഷനിലെ വൈകുന്നേരങ്ങളിലെ പതിവ് കാഴ്ചയാണ്...

Most Popular

G-8R01BE49R7