Category: LATEST NEWS

എയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു. ചെങ്ങന്നൂര്‍ അടക്കമുള്ള മേഖലകളില്‍ കാര്യമായ വ്യോമ മാര്‍ഗ്ഗത്തിലുള്ള രക്ഷപ്പെടുത്തല്‍ നടന്നിട്ടില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. രാത്രിയില്‍ ഏയര്‍ലിഫ്റ്റിനായി ആകാശത്തേക്ക് വെളിച്ചം തെളിയിക്കണം എന്നാണ് വ്യാജ സന്ദേശത്തില്‍...

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

ജനീവ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി...

കേരളത്തിലെ ട്രെയിന്‍ ഗതാഗതം; ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഇവയാണ്…

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുന്നു. പുഴകളില്‍ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. ജലനിരപ്പ് ഒരോമണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും...

ദയവ് ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞങ്ങളെ ഒന്നു സഹായിക്കൂ.. പ്ലീസ്… സഹായം അഭ്യര്‍ത്ഥിച്ച് എം.എല്‍.എ

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആയിരങ്ങളാണ് സഹായം കാത്ത് കുടുങ്ങിക്കിടക്കുന്നത്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഇതിനിടെ പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രളയദുരന്തത്തില്‍...

പ്രധാനമന്ത്രി പ്രളയക്കെടുതി വിലയിരുത്തുന്നു; തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും....

തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍; കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്ന് വൈകിട്ട് വരെ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്ന് വൈകീട്ട് വരെ റദ്ദാക്കി. തൃശൂരില്‍ നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്കും ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേക്കുമുള്ള ട്രെയിനുകള്‍ ഇന്ന് വൈകീട്ട് നാല് വരെ സര്‍വീസ് നിര്‍ത്തിവെച്ചതായി തിരുവനന്തപുരം...

തമ്മിലടിക്കേണ്ട സമയമല്ലിത്, മനുഷ്യ ജീവനാണ് വില; മുല്ലപ്പെരിയാറില്‍ കേരളത്തിന് ആശ്വാസ വിധി

ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി തീരുമാനം. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യ ജീവനാണ് വില എന്നും കോടതി അഭിപ്രായപ്പെട്ടു. ജലനിരപ്പ് 139 അടിയാക്കണമെന്നു മുല്ലപ്പെരിയാര്‍ സമിതി കോടതിയെ അറിയിച്ചു. അധികമായി വരുന്ന ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കോടതി പറഞ്ഞു. കൂടാതെ ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും...

പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയ്‌ക്കൊപ്പം ഒളിച്ചോടി…; സംഭവം കേരളത്തില്‍.!!!

കാഞ്ഞങ്ങാട്: പതിനാറാം വയസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയായ കാമുകനോടൊപ്പം നാടുവിട്ടു. മൂവാരിക്കുണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പതിനാറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരിയാണ് പോക്‌സോ കേസില്‍ പ്രതിയായ കാമുകന്‍ രൂപേന്ദ്രനോടൊപ്പം പതിനെട്ടാം വയസ് പൂര്‍ത്തിയായതിന് തൊട്ടടുത്ത ദിവസം ഒളിച്ചോടിയത്. അതേസമയം പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം...

Most Popular

G-8R01BE49R7