Category: LATEST NEWS

മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി വാഹനമില്ല!!! ധനമന്ത്രിയ്ക്ക് ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ല, കടന്നപ്പള്ളിയുടെ വരുമാനം വെറും 1000 രൂപ!!!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ല. ധനമന്ത്രി തോമസ് ഐസക്കിന് ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വര്‍ണമോ സ്വന്തമായില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വരുമാനം വെറും 1000 രൂപ മാത്രം. മന്ത്രി എ.കെ.ബാലന്‍ മാത്രമാണ് ബാങ്ക് നിക്ഷേപത്തില്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.

ബലാത്സംഗത്തിന് ഇനി വധശിക്ഷ, ബില്‍ ലോകസഭ പാസാക്കി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ബില്‍ ലോകസഭ പാസാക്കി. 12വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ വരെ നല്‍കാമെന്നാണ് ബില്ലിലെ ക്രിമിനല്‍ നിയമ ഭേദഗതി. കൂട്ടബലാത്സംഗമെങ്കില്‍ കുറഞ്ഞ ശിക്ഷ ജീവപര്യന്തം. 16വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ...

സൈറ തയ്യാറായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ വേര്‍പിരിയുമായിരുന്നു: എ.ആര്‍ റഹ്മാന്‍

ഭര്‍ത്താവിന്റെ സംഗീത താല്‍പര്യത്തോട് ഇണങ്ങി ജീവിക്കുന്ന ഭാര്യയാണ് സൈറ. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ ഭാര്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ച് റഹ്മാന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സൈറ ശ്രമിക്കാറുള്ളത്. വിവാഹത്തിന് മുന്‍പു തന്നെ താന്‍ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച്...

പുലിമുരുകന്റെ തൊട്ടുപുറകില്‍ അബ്രഹാമിന്റെ സന്തതികള്‍ ! ആരാധക കലഹം ഒഴിവാക്കാന്‍ കലക്ഷന്‍ തുക പുറത്തുവിടില്ലെന്ന് നിര്‍മ്മാതാവ് : ട്രോളുമായി ആരാധകര്‍

കൊച്ചി:ബോക്സ് ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശനം തുടരുന്നുവെന്ന വാദവുമായി നിര്‍മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടെയിന്റ്മെന്റ്സ്.ആഗോള കളക്ഷനില്‍ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണിപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ എന്നാന് വാദം.കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് ഉള്ളത്. മമ്മൂട്ടിയുടെയും...

‘എന്റെ ജീവിതം ഒരിക്കലും ഞാന്‍ സിനിമയാക്കില്ല’, കാരണം വെളിപ്പെടുത്തി സൂപ്പര്‍ താരം

ജീവചരിത്ര സിനിമകളുടെ ട്രെന്‍ഡാണ് ബോളിവുഡില്‍ ഇപ്പോള്‍ കാണുന്നത്. അടുത്തിടെ നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിരണി ഒരുക്കിയ സഞ്ജു ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയിരുന്നു. സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറാണ് വേഷമിട്ടത്. രണ്‍ബീറിന്റെ അഭിനയത്തിന് കൈയ്യടി ലഭിച്ചതിനൊപ്പം ചിത്രം വിമര്‍ശനങ്ങള്‍ക്കും വിധേയമായി....

ആയോധനകലയില്‍ ലോകത്തെ ആറില്‍ ഒരാളായി വിദ്യുത് ജാംവാല്‍

കളരിപ്പയറ്റില്‍ അത്ഭുത പ്രകടനം നടത്തുന്ന ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ലോകത്തെ മികച്ച ആറ് ആയോധന കലാപ്രതിഭകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ പ്രശതരായ 'ലൂപ്പര്‍' സംഘടനയാണ് വിദ്യുതിനെ തിരഞ്ഞെടുത്തത്. ഇനിയും ഏറെ പരിശ്രമിക്കാനുളള പ്രചോദനമാണ് ഈ അംഗീകാരമെന്ന് വിദ്യുത് പ്രതികരിച്ചു. ഫോഴ്‌സ്, തുപ്പാക്കി, ബില്ല 2,...

കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി സ്‌കൂട്ടര്‍ ഓടിച്ച് സംഭവം, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു (വീഡിയോ)

കൊച്ചി: നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ലുലു മാളിന് അടുത്തു...

Most Popular

G-8R01BE49R7