Category: LATEST NEWS

മോഷണത്തിന് മുമ്പ് ഡാന്‍സ്!!! ന്യൂജെന്‍ കള്ളന്റെ വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന്‍ ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്. ഡല്‍ഹിയിലാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കടയുടെ പൂട്ട്...

അഭിമന്യൂ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍; പിടിയിലായത് ആസൂത്രകനും കായിക പരിശീലകനും

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളുമാണ്. ഇവരില്‍ നിന്ന്...

ജലന്ധര്‍ ബിഷപ്പ് രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍; കണ്ണൂരിലെ രണ്ടു മഠങ്ങളില്‍ ഇന്ന് പരിശോധന

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പൊലീസ് നടപടി. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളിലും ഇന്ന് പരിശോധന നടത്തും....

കുര്‍ബാനയുടെ ഭാഗമായി നാവില്‍ അപ്പവും വീഞ്ഞും നല്‍കുന്ന രീതി അനാരോഗ്യകരമെന്ന് ഡോക്ടര്‍മാര്‍; ഇടപെടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുടെ ഭാഗമായി വിശ്വാസികളുടെ നാവില്‍ അപ്പവും വീഞ്ഞും നല്‍കുന്ന രീതി അനാരോഗ്യകരമാണെന്നും ഇതവസാനിപ്പിക്കണമെന്നും ചേൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടര്‍മാര്‍ രംഗത്ത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. പി.എ. തോമസ് ആരോഗ്യസെക്രട്ടറിക്ക്...

അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാര രംഗത്തേക്ക്!!! വായ്പ ഇടപാടുകള്‍ തീര്‍ക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച

ദുബൈ: അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാര രംഗത്ത് സജീവമാകാനൊരുങ്ങുന്നു. ദുബായില്‍ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്ക് സജീവമാകാനാണ് പദ്ധതി. വീണ്ടും പഴയതു പോലെ അറ്റ്ലസ് ഗ്രൂപ്പ് മാറുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ. മൂന്നുമാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന. വായ്പാ ഇടപാടുകള്‍...

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറും: തരൂര്‍

തിരുവനന്തപുരം: 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ തരൂര്‍ ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ചത്. ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിക്കുമെന്നും,...

ദിവ്യാ എസ്. അയ്യര്‍ പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ; ഭൂമി ഏറ്റെടുക്കാന്‍ സര്‍വ്വേ ആരംഭിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കളക്ടര്‍...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരും; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കലാവാസ്ഥ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്...

Most Popular