Category: LATEST NEWS

ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്നും അത്തരമൊരു നടപടിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

സാറെ സ്‌കൂളുണ്ടോ..?… ഉത്തരം സ്‌കൂളുണ്ട്, എവിടെപ്പോകാനാണെന്ന്..! രക്ഷിതാവിനെ പരിഹസിച്ച ഉദ്യോഗസ്ഥന്റെ ‘സ്‌കൂള് പൂട്ടി’

കല്‍പറ്റ: സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ച രക്ഷകര്‍ത്താവിനെ പരിഹസിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ, സ്‌കൂള്‍ എവിടെപ്പോകാനാ എന്ന കളിയാക്കലാണു ഫോണില്‍ വിവരമറിയാന്‍ വിളിച്ച മാനന്തവാടി വാളാട് സ്വദേശി കട്ടിയാടന്‍ മുഹമ്മദാലിക്കു ലഭിച്ചത്. മൂന്നു വിദ്യാര്‍ഥികളുടെ പിതാവ്...

മിസ്ഡ് കോള്‍ തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു

കൊച്ചി: മൊബൈല്‍ ഫോണിലേക്ക് മിസ് കോളടിച്ച് പണം തെട്ടുന്ന സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. 'ബൊളീവിയന്‍ മിസ്ഡ് കോള്‍' തട്ടിപ്പിന്റെ വിഹിതം ബൊളീവിയയിലെ ടെലികോം കമ്പനിക്കും ലഭിക്കുന്നതായി കണ്ടെത്തല്‍. മിസ്ഡ് കോള്‍ വരുന്ന മൊബൈല്‍ നമ്പറുകള്‍ ന്യുവാടെല്‍ ബൊളീവിയ എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ...

ആത്മഹത്യാ ശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ബംഗളൂരു: ജീവനൊടുക്കുമെന്നു പറയുന്നതു ശിക്ഷാര്‍ഹമല്ലെന്നു കര്‍ണാടക ഹൈക്കോടതി. ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ ചിത്രദുര്‍ഗ ഹിരിയൂര്‍ സ്വദേശി എസ്. കവിരാജിനെതിരെയാണു പൊലീസ് കേസെടുത്തത്. ആത്മഹത്യാശ്രമത്തിനു ചുമത്തിവന്നിരുന്ന ഐപിസി–309ാം വകുപ്പാണു കവിരാജിനെതിരെ ചുമത്തിയത്. എന്നാല്‍ ജീവിതം അവസാനിപ്പിക്കുമെന്നു പറഞ്ഞതിന്റെയോ അതിനു തയാറെടുപ്പു നടത്തിയതിന്റെയോ പേരില്‍ കേസെടുക്കാനാകില്ലെന്നു കേസ്...

നിഷ സാരംഗിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഒടുവില്‍ ചാനല്‍ അധികൃതര്‍ വഴങ്ങി; സംവിധായകനെ മാറ്റിയെന്ന് സൂചന

കൊച്ചി: സീരിയല്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന നടി നിഷ സാരംഗിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക്. സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചതായി ചാനല്‍ അധികൃതര്‍ അറിയിച്ചെന്നും അതിനാല്‍ തുടര്‍ന്നും ആ സീരിയലില്‍ അഭിനയിക്കുമെന്നും നിഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ 'ഉപ്പും മുളകും' എന്ന സീരിയലിന്റെ സംവിധായകനെതിരെയാണ് അതിലെ...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചു, ആലഞ്ചേരിയുടെ മൊഴി വ്യാഴാഴ്ചയെടുക്കും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാളിന്റെ മൊഴിയെടുക്കും. ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നല്‍കി. ഒരു ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണമാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്. മൊഴിയെടുക്കുന്നതിനായി പോലീസ് കര്‍ദ്ദിനാളിന്റെ സമയം തേടിയിട്ടുണ്ട്....

എറണകുളം ജില്ലയില്‍ നാളെ അവധി

കാക്കനാട് : കനത്ത മഴയെ തുടര്‍ന്ന് നാളെ (ജൂലൈ 10) ജില്ലയിലെ സ്‌കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും...

മോഹന്‍ലാലിനെതിരേ പത്മപ്രിയ; മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു, സെക്രട്ടറി ഇടപെട്ട് പിന്തിരിപ്പിച്ചു

ന്യൂഡല്‍ഹി: അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതില്‍ ആരെയും തടഞ്ഞിട്ടില്ലെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം തള്ളി നടി പത്മപ്രിയ.അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. അമ്മ സെക്രട്ടറിയെയാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍ സെക്രട്ടറി പാര്‍വ്വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍...

Most Popular