കൊച്ചി : കേരളം അടക്കി വാഴുന്ന ലഹരി സംഘത്തിനെ ക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ജനപ്രിയ സിനിമകളില്‍ ഉള്‍പ്പെടുത്തിയാല്‍ നിര്‍മാണച്ചെലവില്‍ ഒരു വിഹിതം നല്‍കി സഹകരിക്കാന്‍ ലഹരി സംഘങ്ങള്‍ തയാറാണെന്നും വിവരം പുറത്തുവന്നു. ഇത്തരത്തിലുള്ള രംഗങ്ങള്‍...
കൊച്ചി: രാസലഹരിയും മദ്യവും കലര്‍ത്തി ഉപയോഗിച്ച 2 യുവാക്കള്‍ മരിച്ചതായി സുഹൃത്തിന്റെ മൊഴി. മൂന്നാമന്‍ ഒരാളെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയതായും വെളിപ്പെടുത്തി. കാസര്‍കോട് സ്വദേശിയായ യുവാവ് ഗോവയില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണു ഡാന്‍സ് ഫ്‌ലോറില്‍ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോടു സ്വദേശിയായ രണ്ടാമന്‍ ലഹരി കോക്ടെയ്ല്‍...
തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവ് നായകള്‍ക്ക് വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ ഡ്രൈവിന് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 20 ന് പദ്ധതിക്ക് തുടക്കമാകും. താല്‍പ്പര്യമുള്ള കോവിഡ് സന്നദ്ധ സേന,...
ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാതശിശുവിന്റെ അമ്മ താന്‍ തന്നെയെന്ന് ഒടുവില്‍ യുവതിയുടെ കുറ്റസമ്മതം. പോലീസ് ഡി.എന്‍.എ. പരിശോധന നടത്താനുള്ള നീക്കമാരംഭിച്ചതോടെയാണു യുവതി കുറ്റം സമ്മതിച്ചത്. രണ്ടുദിവസമായി ആശുപത്രി അധികൃതരുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യുവതി.
തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി.എന്‍.എ. പരിശോധനയ്ക്കായി...
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്നു കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയിൽ കാർ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓൺലൈൻ മാധ്യമങ്ങൾവഴി...
മലപ്പുറം: മൂന്നു പ്രസവങ്ങൾക്കും ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്ക് പ്രകൃതിചികിത്സാ-യോഗ സമ്പ്രദായത്തിൽ സ്വാഭാവിക പ്രസവം വാഗ്ദാനംചെയ്യുകയും അഞ്ചുമാസത്തെ ചികിത്സയ്ക്കൊടുവിൽ പ്രസവസമയത്ത് കുഞ്ഞ് മരിക്കാനിടയാവുകയും ചെയ്തെന്ന പരാതിയിൽ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. ചികിത്സച്ചെലവ് ഉൾപ്പടെ 6,24,937 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. കുട്ടി മരിച്ചത്...
തൃശൂര്‍: മങ്കിപോക്‌സ് രോഗ ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്.
നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം...
പാലക്കാട്: മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പ് കയറി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല.
ക്ലാസിനുള്ളില്‍ കയറിയ വിദ്യാർഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി....