Category: HEALTH

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്ക് വിപുലമായ സൗകര്യങ്ങൾ

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലാകുന്നരോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. കൂടുതൽ ഐ. സി. യു ബെഡുകളും വെന്റിലേറ്ററുകളും ഉറപ്പാക്കി അപകടാവസ്ഥയിലേക്ക് നീങ്ങുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട്...

വയനാട്ടിൽ 51 പേർക്ക് കൂടി കൊവിഡ്: സമ്പർക്കപ്പട്ടികയിൽ 700ഓളം പേർ

വയനാട്ടിൽ കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്ന വാളാട് 51 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ്. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാളാട് ക്ലസ്റ്ററിൽ മാത്രം രോഗബാധിതരുടെ എണ്ണം 140ആയി. രോഗികളുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ ആന്റിജൻ പരിശോധന ഇനിയും തുടരും. വാളാട് ഇന്നലെ നടത്തിയ...

ഓഗസ്റ്റ് 10ന് കൊറോണവൈറസ് വാക്സിൻ

ലോകത്ത് ആദ്യത്തെ കൊറോണവൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഓട്ടം ശക്തമാണ്. ലോകത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കുമെന്നാണ് റഷ്യയിൽ നിന്നുവരുന്ന റിപ്പോർട്ടുകൾ. ഓഗസ്റ്റ് 10-12 നകം പ്രവർത്തനക്ഷമമായ കോവിഡ്-19 വാക്സിൻ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളിൽ...

രോഗികള്‍ വര്‍ധിക്കുന്നത് താങ്ങാന്‍ കഴിയില്ല; ഇനി വരുന്നത് വന്‍യുദ്ധമാണെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡിനെതിരെ എല്ലാ ശക്തികളും ചേര്‍ന്നു പോരാടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇനി വരുന്നത് വന്‍യുദ്ധമാണ്. മൂന്നാംഘട്ടത്തിലും കേരളം വീണില്ലെന്നും മന്ത്രി പറഞ്ഞു. ഹോമിയോ, ആയുര്‍വേദം പ്രതിരോധമരുന്ന് കഴിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധമരുന്നുകള്‍ നന്നായി വിതരണം ചെയ്യാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ഇതിനായി കൂടുതല്‍ ക്ലിനിക്കുകള്‍...

കോഴിക്കോട്ട് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതൻ മരിച്ചു: ഇന്നത്തെ രണ്ടാമത്തെ മരണം

കോഴിക്കോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിക്കോയ. മരണകാരണം ഹൃദയാഘാതമാണ്. നേരത്തെ കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചിരുന്നു. കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരിച്ചത്....

ലോകത്ത് കോവിഡ് രോഗികള്‍ 1.71 കോടി കവിഞ്ഞു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചയരുന്നു. ഇതുവരെ 17,187,409 പേരിലേക്ക് കൊറോണ വൈറസ് എത്തി. 670,201 പേര്‍ മരണമടഞ്ഞു. 10,697,976 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍, 5,819,232 ആളുകള്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 45 ലക്ഷവും ബ്രസീലില്‍ 25 ലക്ഷവും കടന്നു. അമേരിക്കയില്‍...

ഒടുവില്‍ അതും സംഭവിച്ചു..!! രാജ്യത്ത് ഒരു ദിവസം രോഗികളുടെ എണ്ണം 50,000 കടന്നു

രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 775 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു. 5,28,242 പേരാണ് നിലവില്‍...

കോവിഡ് ബാധിച്ച് അമ്മ മരിച്ചു; മകന്‍ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ലാതൂരില്‍ കോവിഡ് രോഗി മരിച്ചതിന്റെ പേരില്‍ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. അറുപതുകാരിയായ സ്ത്രീയാണ് മരിച്ചത്. ഇതേതുടര്‍ന്ന് ഇവരുടെ മകന്‍് ചികിത്സിച്ച ഡോക്ടറെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു്. ലാത്തൂരിലെ ആല്‍ഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെയാണ് സംഭവം. മരിച്ച സ്ത്രീക്ക് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു....

Most Popular

G-8R01BE49R7