കൊച്ചി: സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആയ പ്രവീൺ പ്രണവ് യൂട്യൂബേഴ്സ്. ഇവരുടെ യുട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു). ഇരുവരുടെയും ഡാൻസ് റീൽസുകളും സ്കിറ്റുകളും...
അന്തരിച്ച പ്രമുഖ നടൻ മേഘനാഥനെ അനുസ്മരിച്ച് സിനിമ-സീരിയൽ നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ലെന്നും സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ...
ഡൊണാൾഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ കുറ്റപത്രം. യുഎസിൽ കൈക്കൂലി, തട്ടിപ്പ് കേസുകളിലാണ് അദാനിക്കെതിരെ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെയാണ് കുറ്റാരോപണം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദാനി...
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ വീണ്ടും പോർമുഖം തുറന്ന് ഇന്ത്യയും കാനഡയും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ പുറത്തുവന്ന കാനഡയുടെ റിപ്പോർട്ട് മോദിയെ ചെളിവാരിത്തേക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ...
ന്യൂഡൽഹി: വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ നേരത്തേ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾക്കു സ്ത്രീക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിനോടു നിർദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
2008ൽ വിവാഹിതരായ മലയാളി ദമ്പതികളുമായി ബന്ധപ്പെട്ടതാണു...
തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വനിതാ സിവിൽ പൊലീസ് ഓഫിസറാണ്...
കൊച്ചി: സംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്കായി പ്രത്യേക നിക്ഷേപമേഖലകൾ (സ്പെഷൽ ഇൻവെസ്റ്റ്മെന്റ് റീജൻസ്) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനായി പുതിയ നിയമം രൂപീകരിക്കും. വിപുലമായ അധികാരങ്ങളോടെ സംസ്ഥാന, മേഖലാ തലങ്ങളിൽ ബോർഡുകൾ രൂപീകരിച്ചാകും ഇവയുടെ പ്രവർത്തനം. നിക്ഷേപ ലൈസൻസ് ഉൾപ്പെടെ എല്ലാ അനുമതികളും ബോർഡുകൾ...