Category: BUSINESS

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കൊച്ചി: വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള...

‘അകത്തും വെള്ളം പുറത്തും വെള്ളം’, ഓണത്തിന് കുടിച്ചത് 516 കോടി രൂപയുടെ മദ്യം; പക്ഷേ റെക്കോഡില്ല

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 516 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം സീസണിലെ 10 ദിവസത്തെ മാത്രം കണക്കാണിത്. ഉത്രാടത്തിന് 88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. അവിട്ടം ദിനത്തില്‍...

കാറുകള്‍ക്ക് മാരുതി വില കുത്തനെ കൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...

കൊച്ചിയില്‍ കടകള്‍ കാലിയാകുന്നു; പച്ചക്കറികള്‍ കിട്ടാനില്ല; ജനങ്ങള്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം സിറ്റിയില്‍ പ്രളയദുരിതം അധികം ബാധിക്കാത്ത ഭാഗങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. കടകളിലൊക്കെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെട്ടത്. ഇന്നു രാവിലെയോടെ പച്ചക്കറികടകള്‍ എല്ലാം കാലിയായി. പകരം സാധനങ്ങള്‍ എത്താത്തതിനാലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ആലുവ പാലം...

‘പിച്ച ചട്ടിയിലും കൈയ്യിട്ടുവാരല്ലേ..!’ ; ദുരിതാശ്വാസ നിധി കൈമാറുമ്പോള്‍ ചാര്‍ജുകള്‍ ഒഴിവാക്കണം ; ബാങ്കുകളോട് അപേക്ഷ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകളും ഈടാക്കുവാന്‍ പാടില്ലെന്നാണു നിര്‍ദേശം. വിവിധ...

വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ ഓണത്തിന്

കൊച്ചി:ഓണവും സ്വാതന്ത്ര്യ ദിനവും അടുത്തെത്തിയതോടെ വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 220, 550, 1100 രൂപയുടെ പ്രീപെയ്ഡ് ടോപ്പ് അപ്പുകള്‍ ചെയ്യുമ്പോള്‍ യഥാക്രമം 250,650, 1350 രൂപയുടെ ടോക്ക് ടൈമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയാണ് ഓഫറുകള്‍ ലഭിക്കുക.ഇതിന് പുറമെ...

ഇന്ത്യന്‍ കറന്‍സികള്‍ ചൈനയില്‍ അച്ചടിക്കുന്നു; കരാര്‍ ലഭിച്ചതായി ചൈന

ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ...

ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ചു കോടി രൂപ നല്‍കും

കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ്...

Most Popular