pathram desk 2

Advertismentspot_img

പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരം, ധൈര്യമായിട്ട് ആദിക്ക് ടിക്കറ്റെടുത്തോളാന്‍ റോഷന്‍ ആന്‍ഡ്രൂസ്

ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും. ആദി തനിയ്ക്കിഷ്ടമായെന്നും ചിത്രത്തിലെ പ്രണവിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നെന്നും സംവിധായകന്‍ തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ചിത്രം ഇറങ്ങി ഇതിനോടകം തന്നെ വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, വി എ ശ്രീകുമാര്‍, അരുണ്‍...

എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല, നീതി ലഭിച്ചതില്‍ സന്തോഷമെന്ന് എ.കെ ശശീന്ദ്രന്‍

ഫോണ്‍കെണി കേസില്‍ കുറ്റ വിമുക്തനാക്കിയതില്‍ സന്തോഷമെന്ന് മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കോടതിയില്‍ ഇന്ന് എന്തൊക്കായാണ് നടന്നതെന്ന് വക്കീലുമായി സംസാരിക്കാതെ പറയാന്‍ പറ്റില്ല. എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഡാലോചന നടത്തില്ല. ആര് ഗൂഡാലോചന നടത്തി എന്നറിയില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ...

സിംമ്മിങ് പൂളില്‍ വെള്ള ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല, ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍

ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും എന്നും ഒരു സംസാരവിഷയമാകാറുണ്ട് താര പുത്രന്‍/പുത്രിമാരും. ഇവിടെ ഒരു അടിപൊളി ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സ്റ്റാറായിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല ദത്ത്. വെളുത്ത ബിക്കിനിയുടെ അതിനു മുകളില്‍ അതേ നിറത്തിലുള്ള ട്രാന്‍സ്പെരന്റ് വസ്ത്രവുമണിഞ്ഞ് തൃശാല നില്‍ക്കുന്ന ഫോട്ടോകളാണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍വയറലായിരിക്കുന്നത്. തൃശാല...

മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും വെട്ടി പ്രണവ്, ആദിയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 4.70 കോടി രൂപ കേരളത്തില്‍ നിന്ന് നേടി. കേരളത്തില്‍ 200 തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. ...

ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ക്ലൈമാക്‌സ്, മികച്ച ദൃശ്യാനുഭവങ്ങള്‍ കൊണ്ടും ഫഹദിന്റെ അഭിനയം കൊണ്ടും കാര്‍ബണ്‍ ഗംഭീരമായെന്ന് അനു സിതാര

മലയാളം കണ്ട മികച്ച യുവനടന്മാരില്‍ ഒരാളായ ഫഹദ് ഫാസില്‍ നായകനായി തിയേറ്ററുകളിലെത്തിയ കാര്‍ബണ്‍ ചിത്രത്തെ വാനോളം പുകഴ്ത്തി നടി അനു സിതാര രംഗത്ത്. ഛായാഗ്രഹകനായി ശ്രദ്ധ നേടിയ വേണു മുന്നറിയിപ്പിന് ശേഷം ഒരുക്കിയ കാര്‍ബണിന് പരക്കെ മികച്ച അഭിപ്രായമാണ് കിട്ടിവരുന്നത്. മലയാള സിനിമാ മേഖലയില്‍...

ഐപിഎല്‍ ലേലത്തില്‍ സഞ്ജുവിന് മോഹവില, രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് എട്ട് കോടിക്ക്

ബെംഗലൂരു: ഐപിഎല്ലിന്റെ പതിനൊന്നാം എഡീഷനിലേക്കുള്ള താരലേലത്തില്‍ മലയാളി താരം സഞ്ജു വി.സാംസണെ എട്ട് കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. സഞ്ജുവിന്റെ അടിസ്ഥാന വില ഒരു കോടിയായിരുന്നു. ഇത്രയും തുക പ്രതീക്ഷിച്ചിരുന്നില്ലെന്നും രാജസ്ഥാനിലേക്ക് പോകുന്നത് സ്വന്തം തറവാട്ടിലേക്ക് പോകുന്നത് പോലെയാണെന്നും സഞ്ജു പ്രതികരിച്ചു. എന്നാല്‍ പരിശീലനം...

പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിര്‍മിക്കുക: രാഷ്ട്രപതി

ന്യൂഡല്‍ഹി: ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാള്‍ക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപരമായ കാര്യങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുകയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിര്‍മിക്കുക....

അദ്ദേഹത്തോട് ഇന്നും അടങ്ങാത്ത പ്രണയമാണ്: ദീപിക പദുക്കോണ്‍

മുംബൈ: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പ്രശസ്തമാണ്. വിരാടിലും അനുഷ്‌കയിലുമെത്തി നില്‍ക്കുന്ന പ്രണയ വിവാഹങ്ങളും ഷാരൂഖ് ഖാനിലും പ്രീതി സിന്റയിലുമെത്തി നില്‍ക്കുന്ന ഐ.പി.എല്‍ ഉടമകളുമെല്ലാം അതിന് ഉദാഹരണമാണ്.ഇപ്പോഴിതാ ക്രിക്കറ്റിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്ത്യന്‍ ടീമിന്റെ...

pathram desk 2

Advertismentspot_img