pathram desk 2

Advertismentspot_img

പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം, അമിത് ഷായുടെത് സംഘി ഭാഷ്യവും അസഭ്യവുമെന്ന് മായാവതി

ലഖ്നോ: ബിജെപി സ്ഥാപകദിനത്തില്‍ പ്രതിപക്ഷത്തെ കീരിയും പാമ്പുമായി താരതമ്യം ചെയ്ത പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത ്ഷാ നടത്തിയത് അസഭ്യവും ഒപ്പി സംഘിഭാഷയുമെന്ന് ബിഎസ്പി നേതാവ് മായവതി. ബിജെപിയുടെ നേതൃത്വം കൈയാളുന്ന മോദി- ഷായുടെ നിലവാരത്തകര്‍ച്ചയാണെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ തന്നെ സിനിമ എടുക്കും, നിലപാട് കടിപ്പിച്ച് നടി പാര്‍വതി

കൊച്ചി: നിലപാടുകള്‍ വ്യക്തമാക്കുന്നതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ തന്നില്ലെങ്കില്‍ സ്വന്തമായി സിനിമ എടുക്കുമെന്നും നടി വ്യക്തമാക്കി. പ്രമുഖ ജീന്‍സ് നിര്‍മാതാക്കളായ ലെവിസിന്റെ ഐ ഷേപ്പ് മൈ വേള്‍ഡ് എന്ന ടോക് ഷോയിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പാര്‍വതി നടത്തിയ കസബയെക്കുറിച്ചുള്ള...

കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തു, കോട്ടയത്ത് യുവാവിനെ ഇരുമ്പുവടിക്ക് അടിച്ചുകൊന്നു

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍ യുവാവ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു. പള്ളിക്കത്തോട് സ്വദേശി ഉല്ലാസ് ആണു ഇരുന്പുവടികൊണ്ടുള്ള അടിയേറ്റു മരിച്ചത്. പ്രദേശത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അജീഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്, നായകനായി എത്തുന്നത് സൂപ്പര്‍താരം

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ആന്റണി വര്‍ഗീസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മാര്‍ച്ച് 31 ന്...

വൈ.എസ്.ആര്‍ ആയി മമ്മൂട്ടി എത്തുന്നു, ‘യാത്ര’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മഹി വി.രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ വൈ.എസ്.രാജശേഖര റെഡ്ഡിയായി എത്തുന്നത് മമ്മൂട്ടിയാണ്. നായന്‍താരയാണ് ചിത്രത്തിലെ നായിക. വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച്...

വിടി ബല്‍റാമിന് കിട്ടുന്ന കൈയടി കോണ്‍ഗ്രസിന് കിട്ടുന്നത് തന്നെ, ബല്‍റാമിന്റെ ധീരമായ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് അനില്‍ അക്കര

കൊച്ചി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കൊളേജ് വിഷയത്തില്‍ എംഎല്‍എ വിടി ബല്‍റാമിന് കിട്ടുന്ന കൈയടി കോണ്‍ഗ്രസിന് കിട്ടുന്നതാണെന്ന കാര്യത്തില്‍ തനിക്ക് അഭിപ്രായ വിത്യാസമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ബല്‍റാമിന്റെ ധീരമായ നിലപാടിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എയാണ് താന്‍. തനിക്ക് ബില്ലിനോട് വിയോജിപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ...

മെഡിക്കല്‍ ബില്ല് ഗവര്‍ണര്‍ തടഞ്ഞുവച്ചു, ബില്ല് നാളെ അസാധുവാകും

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് തിരിച്ചടി. ബില്ല് ഗവര്‍ണര്‍ തടഞ്ഞുവച്ചു. സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം ബില്ല് നാളെ അസാധുവാകും.ബില്ല് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ല്...

സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സല്‍മാന്‍ഖാന്‍ കോടതിയില്‍ വാദിച്ചു. സാക്ഷികളുടെ മൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകര്‍ വാദിച്ചു....

pathram desk 2

Advertismentspot_img