pathram desk 2

Advertismentspot_img

ജസ്നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു,അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്; ഒരു സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പൊലീസ്

കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്നയെ വിളിച്ചിരുന്നതായും ജസ്ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്. ജസ്നയുടെ വീട്ടില്‍ നിന്നും രക്തംപുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു...

ഈ ദുരിതം ഇനിയും ചുമക്കണം ! പെട്രോള്‍, ഡീസല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28...

കേരളാ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, മെഡിക്കലില്‍ ജസ് മരിയ ബെന്നിയും എഞ്ചിനീയറിങില്‍ അമലും ഒന്നാം റാങ്കുകാര്‍

തിരുവനന്തപുരം: കേരളാ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി സെബാമ മാളിയേക്കലിനാണ് മൂന്നാം റാങ്ക്. എന്‍ജിനീയറിങ്ങില്‍...

കുട്ടനാട് കാര്‍ഷിക വായ്പാതട്ടിപ്പ്, ഫാ. തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. രാമങ്കരിയിലെ...

25ന് യുഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം മുപ്പതിനു പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹര്‍ത്താല്‍ ഇരുപത്തഞ്ചിലേക്കു മാറ്റി. മൂന്നാര്‍ മേഖലയില്‍ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. എന്നാല്‍ തൊടുപുഴ...

ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു, കെജ്രിവാള്‍ ധര്‍ണ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തിവന്നിരുന്ന ധര്‍ണ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവസാനിപ്പിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നു പോരുന്ന നിസ്സഹകരണ നയത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് എട്ടു ദിവസമായി തുടര്‍ന്നു പോന്നിരുന്ന സമരം കെജ്രിവാള്‍ അവസാനിപ്പിച്ചത്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച...

എഷ്യന്‍ കരുത്ത്കാട്ടി ജപ്പാന്‍, കൊളംബിയയെ 2-1ന് തകര്‍ത്തു

മോര്‍ഡോവിയ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയക്കെതിരെ ജപ്പാന് തകര്‍പ്പന്‍ വിജയം. 2-1നാണ് കൊളംബിയയെ ജപ്പാന്‍ പൂട്ടിക്കെട്ടിയത്. ആദ്യപകുതിയില്‍ ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞ മത്സരം രണ്ടാംപകുയിതിയില്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ജപ്പാന്‍ വരുതിയിലാക്കുകയായിരുന്നു. 73ാം മിനിറ്റില്‍ യൂയ...

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം നിവിന്‍ പോളി ചിത്രവുമായി ഹനീഫ് അദേനി

കൊച്ചി:ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഹനീഫിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഇപ്പോള്‍ തീയറ്ററില്‍ മികച്ച് പ്രേക്ഷക പിന്തുണയോടെ പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ...

pathram desk 2

Advertismentspot_img
G-8R01BE49R7