pathram desk 1

Advertismentspot_img

ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി; ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാറമടയില്‍ തള്ളുന്നതിന് ജിഷ ദൃക്‌സാക്ഷി…!

കൊച്ചി: വിവാദമായ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ.വി നിഷയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും നിഷ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ...

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ കഴുത്തില്‍ പുതപ്പ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

തിരുപ്പതി: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ കഴുത്തില്‍ പുതപ്പ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 50 കാരിയായ ബെല്ലമ്മയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ്...

വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വന്നത് സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യം വന്നപ്പോള്‍: പന്മപ്രിയ

തിരുവനന്തപുരം: സിനിമയിലെ നിലവിലെ സംഘടനകള്‍ക്കപ്പുറത്ത് ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം വന്നപ്പോഴാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ നിലവില്‍ വന്നതെന്നു നടി പത്മപ്രിയ. സിനിമാ രംഗത്തുള്ള സ്ത്രീ അപമാനിക്കപ്പെട്ടാലോ അവള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായാലോ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചിരിക്കുമെന്നും പന്മപ്രിയ പറഞ്ഞു....

സംസ്ഥാനത്ത് നികുതി അടക്കാതെ ഓടുന്നത് രണ്ടായിരത്തിലധികം വാഹനങ്ങള്‍; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങളെക്കുറിച്ച് വിവരം നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്. രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍...

അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത്; വിള്ളലിന് സാധ്യത, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം യോഗത്തില്‍...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും....

pathram desk 1

Advertismentspot_img
G-8R01BE49R7