pathram desk 1

Advertismentspot_img

മിഠായിതെരുവ് പ്രകടന നിരോധന മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല ; തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടി : ജോയ് മാത്യു

കോഴിക്കോട്: കന്യാസ്ത്രീ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവില്‍ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെ വിമര്‍ശിച്ചതിനാണ് പൊലീസ് എനിക്കെതിരെ കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന്...

നാടന്‍ വാറ്റിന്റെ കാര്യത്തില്‍ കേരളം ഫ്രഞ്ച് ദ്വീപിനെ കണ്ടുപടിക്കണം: മുരളി തുമ്മാരുകുടി

നാടന്‍ വാറ്റ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേരളം ഫ്രഞ്ച് ദ്വീപിനെ കണ്ടുപഠിക്കണമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍ മുരളി തുമ്മാരുകുടി. ഔദ്യോഗിക യാത്രക്കിടയില്‍ സന്ദര്‍ശിച്ച ഗോഡലുപ്പെയിലെ വിശേഷങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയായിരുന്നു അദ്ദേഹം. മദ്യവ്യവസായത്തിലുടെ മികച്ച രീതിയില്‍ വിദേശമുലധനം സമാഹരിക്കുകയാണ് ഗോഡലുപ്പെ. മദ്യവ്യവസായത്തിനു പുറമെ കൃഷി,...

തൃശൂരില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍!!!

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂര്‍ കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെ മേല്‍പ്പാലത്തിന് സമീപം റെയില്‍വേ പാളത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക...

‘കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് പഠിപ്പിച്ച മനുഷ്യന്‍’ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ഇന്ന് 85-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ കാരണവര്‍ മധുവിന് ആശംസകളുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മധു സാറിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ കേക്കും മുറിച്ചാണ് മടങ്ങിയത്. കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളെയും പഠിപ്പിക്കുന്നു ഈ...

എന്റെ മകള്‍ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല! അവളുടെ ഇഷ്ടങ്ങള്‍ക്ക് തന്നെയാവും എന്നും പ്രാധാന്യം: അഭിഷേക് ബച്ചന്‍

''എന്റെ മുന്നിലെത്തുന്ന റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ചിത്രങ്ങള്‍ മകള്‍ ആരാധ്യയെ അസ്വസ്ഥമാക്കുന്നതോ വിഷമിപ്പിക്കുന്നതോ ലജ്ജാകരമാക്കുന്നതോ ആവരുതെന്ന് ആഗ്രഹിക്കാറുണ്ട്. ആരാധ്യ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല,'' അഭിഷേക് ബച്ചന്‍ പറയുന്നു. ജേര്‍ണലിസ്റ്റ് മയാങ്ക് ശേഖറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തല്‍. ''ഞാനും ഐശ്വര്യയും ഒരിക്കലും...

ഏതു നേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കു, എന്താണ് ഇത്ര ,, ഒരു പിടിയുമില്ല; നാനിയെ ട്രോളി നാഗാര്‍ജുന

നാഗാര്‍ജുനയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവദാസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നാനിയെ നാഗാര്‍ജുന ട്രോളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ക്യാമറയെ പരിഗണിക്കാതെ മൊബൈല്‍ നോക്കി നില്‍ക്കുകയാണ് നാഗാര്‍ജുന. പിന്നീട് നാനിയെ ട്രോളുകയും ചെയ്യുന്നു. അത്...

‘ചൂടന്‍’ രംഗങ്ങളുടെ അതിപ്രസരം ‘ഗെയിം പൈസാ ലഡ്കി’യിലെ ഗാനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യം

'ഗെയിം പൈസാ ലഡ്കി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. രണ്ടുഗാനങ്ങള്‍ക്കാണു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഗാനങ്ങളില്‍ കൂടുതല്‍ ലൈംഗികചുവയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണു വിമര്‍ശനം. യുവതലമുറയെ വഴിതെറ്റിക്കുന്നതാണ് ഇത്തരം വിഡിയോ ഗാനങ്ങളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത്തരം വിഡിയോകള്‍ക്ക് യൂട്യൂബ് നിരോധിക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്. ചിത്രത്തിലെ...

എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍; അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്താലും ജീവിക്കും: നടി

പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ തിശങ്ങിയ യുവനടിയാണ് മഡോണ സെബാസ്റ്റ്യന്‍. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം....

pathram desk 1

Advertismentspot_img