pathram

Advertismentspot_img

ട്രെയിനില്‍ നായയുടെ ആക്രമണം; പുറത്തേക്ക് തെറിച്ചുവീണ ഗാര്‍ഡിനെയും വലിച്ച് ട്രെയിന്‍ പോയത് 100 മീറ്ററോളം… സംഭവം തൃശൂരിൽ

തൃശൂര്‍: അസാധാരണ സംഭവമായിരുന്നു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത്. ട്രെയിനിലുണ്ടായിരുന്ന നായ അക്രമാസക്തമായതിനെ തുടര്‍ന്ന് ഗാര്‍ഡ് ട്രെയിനില്‍നിന്ന് തെറിച്ച് വീണു. ട്രെയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോഴാണ് ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ഗാര്‍ഡ് പുറത്തേക്കു വീണത്.. ട്രെയിന്‍ നൂറു മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടുപോയി. തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസിലെ...

വിവോ സ്മാര്‍ട്ട് ഫോണ്‍ വില കുത്തനെ കുറച്ചു

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ...

മൂന്ന് ജില്ലകളിലെ ചില സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി ഇന്ന് തുറക്കില്ല

കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു; കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്നതിനിടെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വന്‍ വര്‍ധനം. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു...

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കൊച്ചി: വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള...

ഓണം, ക്രിസ്മസ് പരീക്ഷ ഒന്നാക്കും; സ്‌കൂള്‍ കലോത്സവവും മാറ്റും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനാല്‍ ഇത്തവണ ഓണാഘോഷം താളം തെറ്റി, ഓണാവധി നേരത്തെയാക്കി. അങ്ങിനെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പല സ്‌കൂളുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നു. ഇതിനിടെ ഓണപ്പരീക്ഷ നടത്തേണ്ടെന്നാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ നേരത്തേ തീരുമാനിച്ചതു പോലെ 29നു തുറക്കുമെങ്കിലും വിപുലമായ ഓണപ്പരീക്ഷ...

പൂക്കളമില്ല, ആഘോഷമില്ല..! ദുരിതക്കാഴ്ചകള്‍ക്കിടെ മലയാളികള്‍ക്ക് ഇന്ന് തിരുവോണം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയദുരിതത്തിനിടെ മലയാളിക്ക് ഇന്ന് തിരുവോണം. മഴപെയ്ത് തോര്‍ന്നെങ്കിലും മാവേലിയുടെ നാട്ടില്‍ പ്രളയം വിതച്ച ദുരിതക്കാഴ്ചകള്‍ അവസാനിച്ചിട്ടില്ല. പൂക്കളമൊരുങ്ങേണ്ട മുറ്റങ്ങളിലൊക്കെ ചെളിയും മലിന്യവും നിറഞ്ഞു കിടക്കുന്നു. അത്തത്തിന് ഇരുണ്ടുപെയ്ത മാനം മലയാളിയുടെ തിരുവോണവും ഇരുളിലാക്കി. പ്രളയം വിഴുങ്ങിയ കേരളക്കരയില്‍ പൂമണമില്ലാത്ത തിരുവോണനാളാണിത്. ഓരോ...

പ്രളയത്തിനിടെ ഞെട്ടിക്കുന്ന സംഭവം; 9 വയസുകാരനെ പിതൃസഹോദരന്‍ പുഴയില്‍ എറിഞ്ഞുകൊന്നു

മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയിലേക്ക് എറിഞ്ഞതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായെന്ന...

pathram

Advertismentspot_img