pathram

Advertismentspot_img

കാസര്‍ഗോഡ് കൊലപാതകത്തില്‍ പ്രതികരണവുമായി വി.എസ്.

തിരുവനന്തപുരം: രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ്...

കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം

കൊച്ചി: നഗരമധ്യത്തിലെ ചെരിപ്പു കമ്പനി ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ആറുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. തീപ്പിടിത്തം ഉണ്ടായ ഉടന്‍തന്നെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. കെട്ടിടത്തില്‍ നിന്നും ഇപ്പോഴും...

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍നിന്നും പാക് താരങ്ങള്‍ ഔട്ട്…!!

ബംഗളൂരു: ഭീകരാക്രമണത്തിനു പിന്നാലെ മൊഹാലിക്കും ധര്‍മശാലയ്ക്കും ശേഷം പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും. പാക് പ്രധാനമന്ത്രിയും മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റേതടക്കമുള്ള ചിത്രങ്ങളാണ് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ)...

ഞാനിടയ്ക്ക് പോകും, വരും… എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട, തന്റെ തിരിച്ചുവരവിനെ ട്രോളാക്കി ജഗതി

വളരെ ആവേശത്തോടെയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്ന വാര്‍ത്ത ആരാധകര്‍ സ്വീകരിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെ ജഗതി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍...

ഇരട്ടകൊല; പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല, മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് കുടുംബം

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്ന് കുടുംബം. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്ന് ഭാര്യ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതോടെ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് അറസ്റ്റിലായ പീതാംബരന്റെ...

അപമാനം സഹിക്കാന്‍ കഴിയാത്തത് മൂലം കൊലപ്പെടുത്തി; സിപിഎം നേതാവിന്റെ മൊഴി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ മൊഴി പുറത്ത്. നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന്‍ പറഞ്ഞു. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശ ഉണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി...

ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം. പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധദേശങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ തലസ്ഥാനത്തെത്തിക്കഴിഞ്ഞു. ഇനി മനസ്സു നിറച്ചുള്ള പൊങ്കാല സമര്‍പ്പണം മാത്രം. ബുധനാഴ്ച രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം...

പിണറായി സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന് ഒമ്പതരക്കോടി ചെലവ്

തിരുവനന്തപുരം: ആയിരം ദിവസം പിന്നിട്ട പിണറായി സര്‍ക്കാര്‍ ഒരാഴ്ച നീളുന്ന ആഘോഷം നടത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആയിരം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ആയിരം ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ഒമ്പതരക്കോടി രൂപ മുടക്കിയാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ നടത്തുന്നത്. പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു...

pathram

Advertismentspot_img