തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ വിധി തിങ്കളാഴ്ച

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍. അതിനുള്ള തെളിവുകളുണ്ടെന്ന് അവര്‍ വാദിച്ചു.

അതിക്രൂരമായ കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം പരിഗണിച്ചാണ് തിങ്കളാഴ്ച ശിക്ഷ വിധിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താല്‍ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു.

ഡിസംബര്‍ 25ന് വൈകിട്ട് പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7