pathram

Advertismentspot_img

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..!പെപ്പെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്....

അഭിഷേക് നാമയുടെ സംവിധാനത്തിൽ ‘നാഗബന്ധം’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിമ്പ്‌സ് ശ്രദ്ധയേറുന്നു

അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ തണ്ടർ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമയുടെ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം 'നാഗബന്ധം' ഒരുങ്ങുന്നു. നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിൾ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ...

മലയാള സിനിമയുടെ പേരിൽ വിദേശ മലയാളികളിൽനിന്ന് ലക്ഷങ്ങൾ തട്ടി; പിന്നിൽ ഷിബു ലോറൻസ് ജോണും ബൈജു കൊട്ടാരക്കരയുമെന്ന് നിർമ്മാതാവ്; കേസെടുത്ത് കേരള പോലീസ്

കൊച്ചി: സിനിമാ പ്രവർത്തകർ, നിരോധിച്ച സംഘടനയായ "മാക്ട" ഭാരവാഹികൾ എന്ന രീതിയിൽ പരിചയപ്പെടുത്തി വിദേശ മലയാളികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു വഞ്ചിച്ച കേസിൽ ഓസ്‌ട്രേലിയൻ മലയാളിയായ ഷിബു ലോറെൻസ് ജോണിനും യൂട്യൂബറും സംവിധായകനുമായ ബൈജു കൊട്ടാരക്കരയ്ക്കും എതിരേ കേരള പോലീസ് കേസെടുത്തു. ഇവർക്കെതിരെ...

എ.ഐ വിദ്യയിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈന ഇടപെടുമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: എ.ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ്...

സ്വർണവില പുതിയ റെക്കോഡിട്ട് കുതിപ്പ് തുടരുന്നു; ഇന്ന് പവന് കൂടിയത് 960 രൂപ; ഈ വർഷം മാത്രം 5440 രൂപ ഉയർന്നു

കൊച്ചി: സ്വർണവില പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 6535 രൂപയും പവന് 960 രൂപ ഉയർന്ന് 52280 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2328 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30...

രാമേശ്വരം കഫേ സ്ഫോടനം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായെന്ന് മന്ത്രി; വിശദീകരണവുമായി എൻ.ഐ.എ

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തതായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു. തൊട്ടുപിന്നാലെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. രംഗത്തെത്തി. സായ് പ്രസാദ് എന്ന ബി.ജെ.പി. പ്രവര്‍ത്തകനെയാണ് എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിലെ രണ്ട് പ്രതികളുമായി...

സുരേഷ് ഗോപിക്ക് തിരിച്ചടി; വാഹന നികുതി വെട്ടിപ്പ് കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി

കൊച്ചി: വാഹന നികുതി വെട്ടിപ്പു കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഹര്‍ജി എറണാകുളം എ.സി.ജെ.എം. കോടതി തള്ളി. നടന്‍ വിചാരണ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രികയ്ക്കെതിരേ പരാതി; സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം ഒമ്പത് പേരുടെ പത്രിക തള്ളി

തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന്‌ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖ‌റിന്റെ പത്രികയ്ക്കെതിരേ പരാതി. മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവാനി ബൻസാലാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. 2021-2022 വർഷത്തിൽ ആദായനികുതി പരിധിയിൽ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തിൽ...

pathram

Advertismentspot_img