മൂത്രമൊഴിക്കുന്നതിനിടെ ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം, അപകടം ഒരുവർഷം മുൻപ് ശബരിമല തീർഥാടനത്തിനു താത്കാലികമായി വലിച്ച വൈദ്യുതി കേബിളിൽ നിന്ന്…, വഴിവിളക്കുകൾ നീക്കിയെങ്കിലും കേബിൾ നീക്കിയിരുന്നില്ല.. കെഎസ്ഇബിയുടെ അനാസ്ഥയെടുത്തത് ഒരു ജീവൻ…

പത്തനംതിട്ട: വടശേരിക്കരയിൽ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽനിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം. അപകടത്തിൽ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശി നാഗരാജയാണ് (55) മരിച്ചത്. ചൊവാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. 20 അംഗ തീർഥാടക സംഘത്തിനൊപ്പം ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന നാഗരാജ്. വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ നാഗരാജിനു വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ദർശനം കഴിഞ്ഞു മടങ്ങിവരുന്നതിനിടെ, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിരുന്നു. ഇതിനിടയിലാണ് നാഗരാജ് ഉൾപ്പെടെ വണ്ടിയിലുണ്ടായിരുന്നവർ പുറത്തിറങ്ങിയത്. തുടർന്ന് വടശേരിക്കര പാലത്തോടു ചേർന്ന വൈദ്യുതി തൂണിനു സമീപമിരുന്നു മൂത്രമൊഴിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാഗരാജനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അം​ഗീകരിച്ചത്? ​ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരി​ഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി

ശബരിമല തീർഥാടന സമയത്ത് കഴിഞ്ഞവർഷം വടശേരിക്കര പാലത്തിൽ താൽക്കാലികമായി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് വിളക്കുകൾ മാറ്റിയിരുന്നെങ്കിലും വൈദ്യുതി നൽകാൻ വലിച്ച കേബിളുകൾ നീക്കിയിരുന്നില്ല. ഇതിൽ പൊട്ടിക്കിടന്ന ഒരെണ്ണത്തിൽ തട്ടിയാണ് നാഗരാജിനു വൈദ്യുതാഘാതമേറ്റത്.

കേബിൾ പുറത്തു കാണാൻ കഴിയാത്ത നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഗരാജയുടെ മകൻ മഹേന്ദ്ര, വടശേരിക്കര പൊലീസിലും കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകി. കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണ് നാഗരാജിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7