അ​മ​ര​ക്കു​നി​യി​ൽ ഭീ​തി​വി​ത​ച്ച ക​ടു​വ​ കാപ്പിത്തോട്ടത്തിൽ, മയക്കുവെടി വയ്ക്കൽ ദുഷ്കരമെന്ന് ഡിഎഫ്ഒ, തീരുമാനമെടുത്തെത്തിയപ്പോഴേക്കും കടുവയെ കാണാനില്ല, വീണ്ടും തെരച്ചിൽ, നാല് വളർത്തുമൃ​ഗങ്ങളെ കടിച്ചുകൊന്നു

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ ഭീ​തി​വി​ത​ച്ച ക​ടു​വ​യെ കാ​പ്പി​ത്തോ​ട്ട​ത്തിൽ വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​. എന്നാൽ തോ​ട്ട​ത്തി​ൽ​വ​ച്ച് ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​ത് ദു​ഷ്ക​ര​മെ​ന്ന് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത് കെ. ​രാ​മ​ൻ പ​റ​ഞ്ഞു. അതിനാൽ ക​ടു​വ​യെ തു​റ​സാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ജി​ത് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ക​ടു​വ​യെ ക​ണ്ടെ​ത്തി​യ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ആ​ർ​ആ​ർ ടീം ​എ​ത്തും മു​ൻ​പ് ക​ടു​വ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു നീങ്ങി. ഇ​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ക​ടു​വ​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. അതേസമയം ക​ടു​വ ഇ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ത്തെ കൊന്നു.

“എന്തുകൊണ്ട് കസ്റ്റഡിയിൽ വിടണം?” കോടതി- “നടിയെ നിരന്തരം അപമാനിക്കുന്നു, സമൂഹത്തിന് സന്ദേശമാകണം”- പ്രോസിക്യൂഷൻ, “പ്രതി റിമാൻഡിലായതോടെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞു”- ഹൈക്കോടതി

ഊ​ട്ടി​ക്ക​വ​ല​യ്ക്കു സ​മീ​പം പാ​യി​ക്ക​ണ്ട​ത്തി​ൽ ബി​ജു​വി​ൻറെ ആ​ടി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ ക​ടു​വ ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം നാ​ലാ​യി. കേ​ശ​വ​ൻ എ​ന്ന​യാ​ളു​ടെ ആ​ടി​നെ തി​ങ്ക​ളാ​ഴ്ച ക​ടു​വ പി​ടി​ച്ചി​രു​ന്നു. ക​ടു​വ​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ തു​ട​ർ​ച്ച​യാ​യി മൃ​ഗ​ങ്ങ​ളെ പി​ടി​ക്കു​ന്ന​ത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7