ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ ആക്രമണം തുടരണം..!!! ധനമന്ത്രിക്കെതിരേ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ… ട്രംപ് അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാകുമോ..?

ജറുസലേം: വെടിനിർത്തൽ കരാറിൻ്റെ ചർച്ചകൾക്കിടെ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെതിരെ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനും ബന്ധുക്കളെ നാട്ടിലേക്ക് കൊണ്ടുവരാനുമുള്ള കരാറിനെ സ്മോട്രിച്ച് എതിർത്തതിനെതിരെയാണ് പ്രതിഷേധം. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വെടിനിർത്തൽ കരാർ ഒരു ദുരന്തമായിരിക്കുമെന്നാണ് സ്മോട്രിച്ച് പറഞ്ഞത്.

ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ ആക്രമണം തുടരണമെന്നും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസാലെൽ സ്മോട്രിച്ച് ആവശ്യപ്പെട്ടിരുന്നു. സ്മോട്രിച്ചിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ തീരുമാനം.

ഗാസയിൽ നിന്ന് ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് വെടിനിർത്തൽ കരാറിലെ നിർദേശങ്ങളിൽ ഒന്ന്. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും. കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. വെടിനിർത്തൽ കരാറിന്റെ കരട് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാക്കാനാണ് ശ്രമം. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു.

കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദ്യത്തിന് പൂർണമായും ശരിയാണെന്ന് മറുപടി..!! ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്- പ്രതിപക്ഷ നേതാവിനെതിരായ ആരോപണം വെറുതെ വിളിച്ച് പറഞ്ഞതല്ല…, സ്പീക്കറിന്റെ അനുമതിയോടെ പി. ശശി വിഷയം ​ഡ്രാഫ്റ്റ് ചെയ്ത് നൽകിയത്, പി.വി അൻവർ

 

pathram desk 1:
Leave a Comment