കണ്ണൂർ: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാൻഡിയറിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരില്‍ തുറന്ന് പ്രവർത്തനമാരംഭിച്ചു. ആധുനികവും ട്രെന്‍ഡിയുമായ ആഭരണ രൂപകല്‍പ്പനകളിലൂടെ പേരെടുത്ത കാൻഡിയറിന്‍റെ പുതിയ ഷോറൂം കണ്ണൂര്‍ എംജി റോഡിലെ തവക്കരയിലാണ്. കേരളത്തിലെ രണ്ടാമത്തേതും വടക്കൻ കേരളത്തിലെ ആദ്യത്തേയുമായ ഷോറൂം കണ്ണൂരിൽ തുറന്നതോടെ ഇന്ത്യയിലെമ്പാടുമായി കാൻഡിയറിന് 60 ഔട്ട്ലെറ്റുകളായി.
രാജ്യത്തുടനീളമുള്ള റീട്ടെയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ബ്രാൻഡിനെ ഉപഭോക്താക്കളിലേക്ക് കൂടുതലായി എത്തിക്കുന്നതിനുമുള്ള കാൻഡിയറിന്‍റെ സുപ്രധാനമായ ചുവടുവയ്പ്പാണ് പുതിയ ഷോറൂം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്ഫോമുകളിലായി ഓമ്‌നി ചാനല്‍ മാതൃകയിലൂടെ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനുള്ള കാൻഡിയറിന്‍റെ പദ്ധതിയുടെ ഭാഗവുമാണിത്.
കാൻഡിയറിന്‍റെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോർ ചരിത്ര നഗരമായ കണ്ണൂരിൽ തുറക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സവിശേഷമായ ആഭരണ അനുഭവങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനും കാൻഡിയറിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഷോറൂം. സമകാലികവും സ്റ്റൈലിഷുമായ ആഭരണ ശേഖരത്തിലൂടെ, ആധുനിക, ഫാഷൻ പ്രേമികളായ ഉപഭോക്താക്കളുടെ അഭിരുചികൾക്ക് ഏറ്റവും അനുയോജ്യമാണ് കാൻഡിയര്‍. കല്യാണ്‍ ജൂവലേഴ്‌സിനോട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഏറെ താത്പര്യം കാണിച്ച കണ്ണൂരിലെ ജനങ്ങള്‍ കാൻഡിയറിനെയും ഏറെ ഹാര്‍ദ്ദമായി സ്വീകരിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരം കുറഞ്ഞ വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പ്പനകളാണ് കാൻഡിയര്‍ ആഭരണങ്ങളുടെ പ്രത്യേകത. യുവജനങ്ങളെയും ജോലി ചെയ്യുന്ന വനിതകളേയും സ്റ്റൈല്‍ താത്പര്യമുള്ളവരേയും മനസില്‍ കണ്ട് പ്രത്യേകമായി രൂപപ്പെടുത്തിയവയാണ് അവ. നവീനമായ സൗന്ദര്യബോധം പ്രകടിപ്പിക്കുന്നവയും കുറഞ്ഞ വിലയിലുള്ളവയുമാണ് ഈ ശേഖരത്തിലെ ആഭരണങ്ങള്‍. പതിനായിരം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
സമ്മാനമായി നൽകുവാനും സവിശേഷമായ അവസരങ്ങള്‍ അവിസ്മരണീയമാക്കുന്നതിനും ഏറ്റവും അനുയോജ്യമാണ് കാൻഡിയര്‍ ആഭരണങ്ങള്‍. പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ കാൻഡിയർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട്, സോളിറ്റയര്‍ ആഭരണങ്ങളുടെ സ്റ്റോണ്‍ മൂല്യത്തിൽ 20 ശതമാനം ഇളവും സ്വര്‍ണാഭരണങ്ങളുടെയും പ്ലാറ്റിനം ആഭരണങ്ങളുടെയും പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സ് നടത്തുമ്പോള്‍ പണിക്കൂലിയില്‍ 100 ശതമാനം വരെ ഇളവും ലഭിക്കും.
ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡ് എന്ന രീതിയിൽ നിന്നും ഓമ്‌നി ചാനല്‍ റീട്ടെയ്‌ലര്‍ എന്ന നിലയിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി കാൻഡിയര്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും തടസങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഒരുക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ പാരമ്പര്യത്തിന്‍റെ പിന്തുണയില്‍ കാൻഡിയര്‍ തുടര്‍ന്നും നിത്യവും അണിയുന്നതിനും സ്വയം പ്രകടിപ്പിക്കുന്നതിനും അനുയോജ്യമായ ആഭരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. കണ്ണൂരില്‍ പുതിയ ഷോറൂം ആരംഭിച്ചതിലൂടെ ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ആഭരണങ്ങള്‍ അവതരിപ്പി ക്കുന്നതിനാണ് കാൻഡിയര്‍ ശ്രമിക്കുന്നത്.
കാൻഡിയർ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി www.candere.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Leave a Comment