കണ്ണൂർ: മരിച്ചെന്നു ബന്ധുക്കളും വീട്ടുകാരും വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്ര (67)നാണ് മരിച്ചെന്നു കരുതി മോർച്ചറി സൗകര്യം വരെയൊരുക്കിയിടത്തുനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ കൈ അനങ്ങുന്നതായി ആശുപത്രിയിലെ അറ്റൻ്റർ കണ്ടെത്തുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേ (ഐസിയു) ക്ക് മാറ്റി.
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
പിന്നീട് മരിച്ചെന്നു കരുതി മൃതദേഹം പുറത്തിറക്കാനിരിക്കെയാണ് ആശുപത്രി ജീവനക്കാർ കയ്യിൽ അനക്കം കണ്ടത്. ആംബുലൻസ് തുറന്ന സമയത്ത് കൈ അനങ്ങുന്നത് പോലെ സംശയം തോന്നിയാണ് ശ്രദ്ധിക്കുന്നതെന്ന് ആശുപത്രി ജീവനക്കാരൻ പ്രതികരിച്ചു.
മരണം ഉറപ്പിച്ചത് ബന്ധുക്കൾ തന്നെയാണെന്ന് എകെജി ആശുപത്രിയിലെ അറ്റൻഡർ ജയൻ പറഞ്ഞു. കൂടാതെ പ്രാദേശിക ജനപ്രതിനിധികൾ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ മരണം ഉറപ്പിച്ചതിൻ്റെ രേഖകൾ വാങ്ങുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല. ബന്ധുക്കൾ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഫ്രീസർ അടക്കം തയ്യാറാക്കിവച്ചിരുന്നു. ‘മരിച്ചയാൾക്ക് ജീവൻ വയ്ക്കുന്നത്’ ആദ്യത്തെ അനുഭവമാണെന്നു അറ്റൻ്റർ ജയൻ പറഞ്ഞു. ഐസിയുവിലേക്ക് മാറ്റിയ പവിത്രൻ പൂർണമായി ജീവിതത്തിലേക്ക് തിരിച്ചുവരുവോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും…
Leave a Comment