നിറത്തിന്റെ പേരിൽ കളിയാക്കൽ, വിദേശത്തുള്ള ഭർത്താവിന്റെ വക നിരന്തരം മാനസിക പീഡനം, വിവാബന്ധം വേർപെടുത്താൻ നിർബന്ധം- 19 കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊണ്ടോട്ടി: ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെ മാനസിക പീഡനത്തെത്തുടർന്ന് മലപ്പുറത്ത് 19-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കൊണ്ടോട്ടി ഗവൺമെന്റ് കോളെജിൽ ബിരുദവിദ്യാർഥിയായ ഷഹാനയെ ചൊവ്വാഴ്ച രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് 10 മണിയോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടക്കുമ്പോൾ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജയിലിനുള്ളിലും ബോബി ചെമ്മണ്ണൂരിന്റെ വക നാടകം, “ഇന്ന് ജാമ്യം നടപ്പാക്കേണ്ട, ‌റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർ ധാരാളം, അവർ പുറത്തിറങ്ങുംവരെ താനും പുറത്തിറങ്ങുന്നില്ല”

ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടിവന്ന കടുത്ത മാനസിക പീഡനമാണ് യുവതിയെ ഇങ്ങനെ ഒരു കടുംകൈയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം മെയ് 27-നാണ് മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വഹാബുമായി ഷഹാനയുടെ നിക്കാഹ് കഴിഞ്ഞത്. തുടർന്ന് വിദേശത്തേക്ക് പോയ ഭർത്താവിൽനിന്ന് ഫോണിലൂടെ നിരന്തരമായി യുവതി മാനസികപീഡനം നേരിട്ടിരുന്നതായി കാണിച്ച് മാതാപിതാക്കളും ബന്ധുക്കളും പോലീസിന് പരാതി നൽകിയിട്ടുണ്ട്.

ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും…

നിറത്തിന്റെ പേരിലായിരുന്നു പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്ന ഭർത്താവും വീട്ടുകാരും വിവാഹബന്ധം വേർപെടുത്താൻ വരെ നിർബന്ധിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. കബറടക്കം ബുധൻ രാവിലെ എട്ടിന് കൊണ്ടോട്ടി പഴയങ്ങാടി പള്ളിയിൽ.

pathram desk 5:
Leave a Comment