കുണ്ടറ: കൊല്ലം പടപ്പക്കരയിൽ മുത്തച്ഛനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഖിലി(26)നെ കൊലപാതകം നടത്തിയ പുഷ്പവിലാസം വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തു. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതിയെ നാലരമാസത്തിന് ശേഷം ഡിസംബർ 30-നാണ് കശ്മീരിലെ ശ്രീനഗറിൽനിന്ന് കുണ്ടറ പോലീസ് പിടികൂടിയത്. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചൊവ്വാഴ്ച രാവിലെ കൊട്ടിയത്തെ മൊബൈൽ കടയിലെത്തിച്ച് തെളിവെടുത്തു. വൈകീട്ടാണ് പടപ്പക്കരയിലെ പുഷ്പവിലാസം വീട്ടിൽ എത്തിച്ചത്.
തുടർന്ന് കൊല നടത്തിയ രീതി പ്രതി പോലീസിനോട് വിവരിച്ചു. 2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെ മുത്തച്ഛൻ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന്, ഹോംനഴ്സ് ഏജൻസി നടത്തുന്ന അമ്മ പുഷ്പലതയെ (55) വീട്ടിലേക്ക് ഫോൺ വിളിച്ചുവരുത്തി. ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം മുനയുളികൊണ്ട് തലയ്ക്ക് കുത്തി. മരണം ഉറപ്പാക്കാനായി തലയിണകൊണ്ട് മുഖത്ത് അമർത്തിപ്പിടിച്ചു. തുടർന്ന് വൈകീട്ട് ആറുവരെ ടിവ. കണ്ടിരുന്നശേഷം പ്രതി നാടുവിട്ടതെന്നു പോലീസ് പറഞ്ഞു.
അടുത്ത ദിവസം പകൽ പതിനൊന്നര മണിയോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. പോലീസ് എത്തിയപ്പോഴേക്കും പുഷ്പ മരിച്ചിരുന്നു. ദിവസങ്ങളോളം അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ആന്റണിയും ഒടുവിൽ മരണത്തിന് കീഴടങ്ങി.
ഇതിനിടെ അമ്മയുടെ മൊബൈൽ ഫോൺ പ്രതി കൊട്ടിയത്ത് വിറ്റു. തിരുവനന്തപുരം വഴി ഡൽഹിയിലെത്തി ഇവിടെ തന്റെ മൊബൈൽ ഫോണും വിറ്റു. ഇവിടെനിന്ന് അമ്മയുടെ എടിഎം കാർഡുപയോഗിച്ച് 2,000 രൂപ പിൻവലിച്ചശേഷം ശ്രീനഗറിലേക്ക് പോയി. പിന്നീട് ഫോണോ സാമൂഹിക മാധ്യമങ്ങളോ ഉപയോഗിച്ചില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് ശ്രീനഗറിലെ വിവിധ വീടുകളിൽ ജോലിക്കാരനായി കൂടുകയായിരുന്നു. ഒരുമാസത്തിൽ കൂടുതൽ എവിടെയും നിന്നില്ല. അടുത്തമാസം ശ്രീനഗറിൽനിന്ന് നേപ്പാളിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.
ഖേദം പ്രകടിപ്പിച്ചാൽ തീരുമോ.. ? പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ശരിയല്ല…!! വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയത്…!!! ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണ്…!! ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍….
കൃത്യംനടന്ന് 20 മണിക്കൂറുകൾക്ക് ശേഷമാണ് പോലിസീന് സംഭവത്തെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് അഞ്ചുസംഘങ്ങളായി രാജ്യംമുഴുവൻ നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ കണ്ടെത്തിയത്. മുൻപും അമ്മയെ ആക്രമിച്ചശേഷം പ്രതി നാടുവിട്ടുപോയിരുന്നതിനാൽ അന്ന് താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പോയി പോലീസ് അന്വേഷിച്ചെങ്കിലും ഇവിടെയെങ്ങും അഖിൽ എത്തിയിരുന്നില്ല.
തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലീസ് പ്രതിയുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കേരളത്തിലും ഗോവയിലും കുളു- മണാലി ഭാഗങ്ങളിലും പോലിസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിമാനത്താവളങ്ങളിലും നേപ്പാൾ അതിർത്തിയിലും വിവരങ്ങൾ കൈമാറി. പാസ്‌പോർട്ട് തടഞ്ഞു. എന്നാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഇതിനിടെ, ശ്രീനഗറിൽ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കുണ്ടറ എസ്എച്ച്ഒ അനിൽകുമാറും രണ്ട് സിപിഒമാരും ഇവിടെയെത്തി. രണ്ട് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ പ്രതി താമസിക്കുന്ന വീട് കണ്ടെത്തുകയായിരുന്നു.
ഈ സമയം റാംമുൻഷി ബാഗ് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ദാൽ ലേക്ക് നൻപർ ഒൻപതിന് സമീപത്തുള്ള വീട്ടിൽ ജോലിക്കാരനായി കൂടിയിരിക്കുകയായിരുന്നു പ്രതി. വീട്ടിനുള്ളിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പോലിസ് സംഘം മുറിക്കുള്ളിലെത്തി പിടികൂടുകയായിരുന്നു.
തെളിവെടുപ്പിനായെത്തിയ പോലീസിനോട് മുത്തച്ഛൻ ആന്റണിയെ ആക്രമിച്ച മുറിയും അമ്മയെ ഫോണിൽ വിളിച്ചശേഷം ടിവി കണ്ടിരുന്ന മുറിയും ആക്രമണം നടത്തിയ രീതിയും പ്രതി പോലീസിനോട് വിവരിച്ചു. അഖിലിന്റെയും പുഷ്പയുടെയും സിംകാർഡുകൾ, ആക്രമണം നടത്തുമ്പോൾ ധരിച്ച ഷർട്ട് എന്നിവയും പോലീസ് കണ്ടെടുത്തു. ആക്രമിക്കാൻ ഉപയോഗിച്ചിരുന്ന ചുറ്റികയും മുനയുളിയും നേരത്തേ കിട്ടിയിരുന്നു.
ഇതിനിടെ തെളിവെടുപ്പിന് പ്രതിയുമായി പോലീസ് എത്തിയതോടെ നാട്ടുകാർ വീടിനു ചുറ്റുംകൂടി പ്രതിഷേധിച്ചു. കുണ്ടറ എസ്എച്ച്ഒ വി അനിൽകുമാർ, എസ്ഐമാരായ പികെ പ്രദീപ്, പി അംബരീഷ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്ഐ സുനു ആഞ്ചലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.