നേപ്പാൾ ഭൂചലത്തിൽ മരണം 95 ആയി, 130ൽ അധികം പേർക്ക് പരുക്ക്, നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു

കാഠ്മണ്ഡു: പടിഞ്ഞാറൻ ചൈനയിലെ ഉയർന്ന പ്രദേശത്തും നേപ്പാളിലെ പ്രദേശങ്ങളിലുമുണ്ടായ കനത്ത ഭൂകമ്പത്തിൽ മരണസംഖ്യ 95 ആയി. 130-ൽ അധികം പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാർ, അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

തെരുവുകളിൽ കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞുകിടക്കുകയാണ്. വിദൂര മേഖലയിൽ ഡസൻ കണക്കിന് തുടർചലനങ്ങൾ ഉണ്ടായതിനാൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളിൽ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) റിപ്പോർട്ട് പറയുന്നു.

ചൈനീസ് അതിർത്തിയിലെ ടിബറ്റിലെ ഭൂകമ്പ ബാധിത പ്രദേശത്ത് കുറഞ്ഞത് 130 പേർക്ക് പരിക്കേറ്റതായി ഷിഗാറ്റ്‌സെ നഗരത്തിലെ വൈസ് മേയറെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ‌ റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഷിഗാറ്റ്‌സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖല കൂടിയാണ്.
സ്ഥിരമായി ഭിക്ഷ യാചിക്കാൻ വീട്ടിലെത്തും, ഇടയ്ക്ക് ഫോണിൽ സംസാരിക്കും, യാചകനൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതായി പരാതി, ഒളിച്ചോടിയത് പോത്തിനെ വിറ്റുകിട്ടിയ പണവും അടിച്ചുമാറ്റി

എവറസ്റ്റ് സന്ദർശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ടിങ്കറി കൗണ്ടി. നേപ്പാളിന്റെ ഭൂപ്രകൃതിയാണ് അടിക്കടി നേപ്പാളിൽ ഭൂചലനത്തിന് കാരണമാകുന്നത്. 2015-ൽ റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000 പേർ മരിക്കുകയും 22,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7